Kollam Local

മതപരിവര്‍ത്തനമെന്ന് ആരോപിച്ച് സംഘപരിവാര്‍ ആക്രമണം

കരുനാഗപ്പള്ളി: മതപരിവര്‍ത്തനമെന്ന് ആരോപിച്ച് സംഘപരിവാര്‍ ആക്രമണം.  നിരവധി പേര്‍ക്ക് പരിക്കേറ്റു.
കുലശേഖരപുരം കടത്തൂര്‍ കുറുങ്ങപ്പള്ളി ജങ്ഷനു തെക്കുവശം പാസ്റ്റര്‍മാരുടെ നേതൃത്വത്തില്‍ കടത്തൂര്‍ വാര്‍ഡിലെ നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ധാന്യ ക്വിറ്റ് വിതരണം ചെയ്തതാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടാന്‍ കാരണം. കഴിഞ്ഞ ദിവസം പകല്‍ ഒന്നോടു കൂടിയാണ് സംഭവങ്ങളുടെ തുടക്കം. പത്തില്‍പരം വരുന്ന പാസ്റ്റര്‍മാരുടെ സംഘം വീടുകളില്‍ എത്തി ധാന്യ കിറ്റ് വിതരണം ചെയ്യുന്നതറിഞ്ഞ് പ്രദേശത്തെ 25 ല്‍പരം വരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ഇവരുമായി വാക്ക് തര്‍ക്കത്തിലും തുടര്‍ന്ന് സംഘര്‍ഷത്തിലും കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാര്‍ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് മര്‍ദനത്തില്‍ പരിക്കേറ്റവര്‍ കരുനാഗപ്പള്ളി പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രദേശത്തെ കുറച്ച് സംഘപരിവാരുകാരെ പോലിസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പോലിസ് സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തവരെ പോലിസ് വിട്ടയക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഓച്ചിറ ക്ലാപ്പനയിലും കരുനാഗപ്പള്ളി തേവലക്കരയിലും നിര്‍ധന കുടുംബങ്ങളെ സഹായിക്കാനെത്തിയ ക്രിസ്ത്രീയ പുരോഹിതന്മാരെ സംഘപരിവാറിന്റെ നേതൃത്വത്തില്‍ ആക്രമിച്ച സമാന സംഭവമുണ്ടായിട്ടുണ്ട്.
ഇത്തരം സംഭവങ്ങളില്‍ സംഘപരിവാറുകാരെ സഹായിക്കുന്ന പോലിസ് നടപടിക്കെതിരേ എസ്ഡിപിഐ തഴവ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
.
Next Story

RELATED STORIES

Share it