Flash News

മതപരിവര്‍ത്തനമാരോപിച്ച് കരോള്‍ സംഘത്തെ ആക്രമിച്ച സംഭവം; ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകന്‍ പിടിയില്‍

മതപരിവര്‍ത്തനമാരോപിച്ച് കരോള്‍ സംഘത്തെ ആക്രമിച്ച സംഭവം; ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകന്‍ പിടിയില്‍
X
ഭോപ്പാല്‍: മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് രണ്ട് പുരോഹിതന്മാര്‍ ഉള്‍പ്പെട്ട കരോള്‍ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വികാസ് ശുക്ല എന്ന പതിനെട്ടുവയസുകാരനാണ് പിടിയിലായത്. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.


വ്യാഴാഴ്ച സത്‌ന ജില്ലയിലാണ് സംഭവം. മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച്  രണ്ട് പുരോഹിതരെയും 30ഓളം വരുന്ന സെമിനാരി വിദ്യാര്‍ഥികളെയും ബജ് രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനവും പ്രവര്‍ത്തകര്‍ അഗ്നിക്ക് ഇരയാക്കിയിരുന്നു.
എന്നാല്‍, മതപരിവര്‍ത്തകരെന്ന് ആരോപിച്ച് ബജ് രംഗ്ദള്‍ പ്രവര്‍ത്തകന്‍ കരോള്‍ സംഘത്തിനെതിരെ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പുരോഹിതരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ബജ് രംഗ്ദള്‍ പ്രവര്‍ത്തകനായ ധര്‍മേന്ദ്ര ദോഹര്‍ എന്നയാളാണ് പരാതി നല്‍കിയത്. തന്നെ ഡിസംബര്‍ പത്തിന്  മതപരിവര്‍ത്തനം ചെയ്യിപ്പിച്ചുവെന്നും പ്രതിഫലമായി അയ്യായിരം രൂപ നല്‍കിയെന്നുമായിരുന്നു ഇയാള്‍ പരാതിയില്‍ ആരോപിച്ചിരുന്നത്.
Next Story

RELATED STORIES

Share it