Breaking News

മതപരിവര്‍ത്തനത്തിനായി കൊണ്ടുവന്ന മുസ്‌ലിം കുടുംബത്തോട് സംസാരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് സംഘപരിവാര നേതാക്കളുടെ മര്‍ദ്ദനം

മതപരിവര്‍ത്തനത്തിനായി കൊണ്ടുവന്ന മുസ്‌ലിം കുടുംബത്തോട് സംസാരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് സംഘപരിവാര നേതാക്കളുടെ മര്‍ദ്ദനം
X
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേ സംഘപരിവാര നേതാക്കളുടെ മര്‍ദ്ദനം. 'മുസ്‌ലിം കുടുംബങ്ങളെ' ഹിന്ദുത്വത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സംഘപരിവാര്‍ സംഘടിപ്പിച്ച പരിപാടിയ്ക്കിടെയായിരുന്നു ആക്രമണം.

മുസ്‌ലിം കുടുംബത്തില്‍പ്പെട്ട 14 അംഗങ്ങള്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌തെന്നായിരുന്നു ഘോഷ് നേരത്തെ അവകാശപ്പെട്ടത്. ബംഗാളിയില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് അദ്ദേഹം മുസ്‌ലിം കുടുംബങ്ങളെ ഹിന്ദുമതത്തിലേക്ക് സ്വാഗതം ചെയ്തത്. ആര്‍എസ്എസ് നേതാവായ ജിഡി ബക്ഷി ചടങ്ങില്‍ പങ്കെടുത്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് നാലു സംഘപരിവാര പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റു ചെയ്തു. ഹിന്ദു സംഭതി ചീഫ് തപന്‍ ഘോഷ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരാണ് അറസ്റ്റിലായതെന്ന് കൊല്‍ക്കത്ത പൊലിസ് ജോയിന്റ് കമ്മീഷണര്‍ പ്രവീണ്‍ കുമാര്‍ ത്രിപതി പറഞ്ഞു.

'മതപരിവര്‍ത്തനം നടത്തിയവര്‍ അവരുടെ സ്വന്തം ഇഷ്ടത്തോടെയായിരുന്നോ ഇതു ചെയ്തത്? മാധ്യമങ്ങള്‍ക്ക് ചോദിക്കാനുള്ള അവകാശമുണ്ട്. ചോദ്യം ചോദിക്കാന്‍ പോയ മാധ്യമപ്രവര്‍ത്തകരെ തടയുകയും മര്‍ദ്ദിക്കുകയും ചെയ്ത നടപടി ഞെട്ടിക്കുന്നതാണ്.' കവി ജോയി ഗോസ്വാമി പറഞ്ഞു. ചടങ്ങില്‍ തെറ്റായ എന്തോ നടന്നിട്ടുണ്ടെന്നും അതുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകര്‍ അവരോട് സംസാരിച്ചപ്പോള്‍ സംഘപരിവാര പ്രവര്‍ത്തകര്‍ രോഷാകുലരായതെന്ന് സിപിഐഎം എംഎല്‍എ സുജന്‍ ചക്രവര്‍ത്തി പറഞ്ഞു.
Next Story

RELATED STORIES

Share it