Flash News

മതപരിവര്‍ത്തനം നടത്തിയെന്നാരോപണം: മധ്യപ്രദേശില്‍ കരോള്‍ സംഘത്തെ കസ്റ്റഡിയിലെടുത്തു

മതപരിവര്‍ത്തനം നടത്തിയെന്നാരോപണം: മധ്യപ്രദേശില്‍ കരോള്‍ സംഘത്തെ കസ്റ്റഡിയിലെടുത്തു
X
മധ്യപ്രദേശ്: മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് മധ്യപ്രദേശില്‍ കരോള്‍ സംഘത്തെ പൊലിസ് അറസ്റ്റ് ചെയ്തു. സത്‌ന ജില്ലയിലാണ് സംഭവം. രണ്ട് പുരോഹിതന്‍മാരെയും 30 ഓളം സെമിനാരി വിദ്യാര്‍ത്ഥികളെയുമാണ് ഇന്നലെ വൈകുന്നേരത്തോടെ പൊലിസ് അറസ്റ്റ് ചെയ്തത്.



മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് തീവ്ര ഹിന്ദു സംഘടനയായ ബജ്രംഗ്ദളിന്റെ പരാതിയെ തുടര്‍ന്നാണ് സത്‌ന പൊലിസ് ക്രിസ്മസ് കരോള്‍ സംഘത്തെ അറസ്റ്റ് ചെയ്തത്.  നേരത്തെ ഇവരുടെ വാഹനവും ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. പിന്നീട് വിവരം തിരക്കാന്‍ സ്‌റ്റേഷനിലെത്തിയ എട്ട് പുരോഹിതന്‍മാരെയും കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

സിറോ മലബാര്‍ സഭയുടെ കീഴില്‍ പ്രവ്രര്‍ത്തിക്കുന്ന സത്‌ന സെന്റ് എഫ്രേംസ് കൊളജ് വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായിരിക്കുന്നത്. 1992 മുതല്‍ ക്രിസ്മസ് കാലത്ത് സെമിനാരിയുടെ നേതൃത്വത്തില്‍ സമീപത്തെ ഗ്രാമങ്ങളില്‍ കരോള്‍ പരിപാടി അവതരിപ്പിച്ച് വരികയായിരുന്നു. ഇത്തവണ കരോള്‍ നടത്തുന്നതിനിടെ ഒരു വിഭാഗം പ്രകോപിതരായി സംഘത്തിനെതിരേ തിരിയുകയായിരുന്നു.
Next Story

RELATED STORIES

Share it