Flash News

മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് യുവാവിന് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ മര്‍ദനം

മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് യുവാവിന് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ മര്‍ദനം
X
n-BAJRANG-DAL-TONSURES-YOUTH-large570

കാണ്‍പൂര്‍ : ക്രിസ്തുമതത്തിലേക്ക് ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും പൊതുജനമധ്യത്തില്‍ അവഹേളിക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശിലെ ജാല്വാന്‍ ഗ്രാമത്തിലാണ് സംഭവം .അവദേഷ് സവിത എന്നയാളെയാണ് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്്. തുടര്‍ന്ന് ഇയാളെ മുടിയും പുരികവും മീശയും വടിച്ച് ചെരുപ്പുമാലയണിയിച്ച് കഴുതപ്പുറത്തിരുത്തി തെരുവിലൂടെ നടത്തിക്കുകയും ചെയ്തു.
man_paradedമതപരിവര്‍ത്തനം നടത്തിയവരെ അവദേഷ് പന്നിയിറച്ചിയും ബീഫും കഴിക്കാന്‍ പ്രേരിപ്പിച്ചുവെന്നും ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു. പോലിസ് സ്ഥലത്തെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. പിന്നീട് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it