Flash News

മതപരിവര്‍ത്തനം കൂടുതല്‍ ഹിന്ദുമതത്തിലേക്ക്‌

മതപരിവര്‍ത്തനം കൂടുതല്‍ ഹിന്ദുമതത്തിലേക്ക്‌
X


കോഴിക്കോട്: മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ടു സംഘപരിവാരം നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ പൊളിയുന്നു. ഇസ്‌ലാം മതത്തിലേക്കു വ്യാപക പരിവര്‍ത്തനം നടക്കുന്നുവെന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണെന്നു തെളിയിക്കുന്ന ഔദ്യോഗിക രേഖ പുറത്തുവന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നതു ഹിന്ദുമതത്തിലേക്കെന്നാണു കണക്കുകള്‍ പറയുന്നത്.
2011 ജനുവരി മുതല്‍ 2017 ഡിസംബര്‍ വരെയുള്ള ഏഴു വര്‍ഷ കാലയളവില്‍ 4,968 പേരാണ് ഹിന്ദുമതത്തിലേക്കു മാറിയത്. ഇതില്‍ 2,244 പേര്‍ സ്ത്രീകളാണ്. സര്‍ക്കാര്‍ ഗസറ്റ് മുഖേന പേരു മാറ്റിയവരുടെ വിവരം ശേഖരിച്ച് കോഴിക്കോട്ടെ മീഡിയ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ തയ്യാറാക്കിയതാണ് ഈ കണക്ക്. ഏറ്റവും കൂടുതല്‍ പേര്‍ ഹിന്ദുമതത്തിലേക്കു മാറിയിരിക്കുന്നതു ക്രിസ്തുമതത്തില്‍ നിന്നാണ്. 4,756 പേരാണ് ഇക്കാലയളവില്‍ ക്രിസ്തുമതത്തില്‍ നിന്നു ഹിന്ദുമതത്തിലേക്കു മാറിയത്. ഇസ്‌ലാം മതത്തില്‍ നിന്ന് 212 പേരും ഹിന്ദുമതത്തിലേക്കു മാറി. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനായി 'ലൗ ജിഹാദ്' നടത്തുന്നുവെന്നും കേരളം മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാവാന്‍ പോവുന്നുവെന്നത് ഉള്‍പ്പെടെയുള്ള പ്രചാരണങ്ങളാണ് ഇതോടെ പൊളിയുന്നത്.
ഇസ്‌ലാം മതത്തിലേക്ക് 1,86 4 പേരും ക്രിസ്തുമതത്തിലേക്ക് 1,496 പേരുമാണ് ഏഴു വര്‍ഷത്തിനിടെ മാറിയതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഹിന്ദുമതത്തില്‍ നിന്ന് 1,424 പേരും ഇസ്‌ലാംമതത്തില്‍ നിന്ന് 72 പേരുമുള്‍പ്പെടെ ആകെ 1,496 പേരാണ് ക്രിസ്തുമതത്തിലേക്കു മാറിയത്. ഇതില്‍ 720 പേര്‍ സ്ത്രീകളാണ്. അതേസമയം, ക്രിസ്തുമതത്തി ല്‍ നിന്ന് 390 പേരും ഹിന്ദുമതത്തില്‍ നിന്ന് 1472 പേരും ബുദ്ധമതത്തില്‍ നിന്നും ജൈനമതത്തില്‍ നിന്നും ഒരോരുത്തരും ഇസ്‌ലാം മതത്തിലേക്ക് മാറി. ഇങ്ങനെ മതംമാറിയ 1864 പേരില്‍ 1055 പേര്‍ സ്ത്രീകളാണ്. വര്‍ഷം, മാസം, ജില്ല, പേര്, ലിംഗം, ജാതി, മതം, പുതിയ പേര്, ജാതി, മതം തുടങ്ങിയ കൃത്യമായ വിവരങ്ങള്‍ സര്‍ക്കാര്‍ ഗസറ്റിലുണ്ട്.
ഏഴു വര്‍ഷത്തിനകം കേരളത്തില്‍ നടന്ന മതം മാറ്റങ്ങളില്‍ ഏതാണ്ട് 60 ശതമാനത്തോളവും ഹിന്ദുമതത്തിലേക്കാണെന്ന് ഔദ്യോഗിക രേഖകള്‍ പറയുന്നു. അതേസമയം, ഏറ്റവും കുറവ് മതംമാറ്റം നടന്നതു ബുദ്ധമതത്തിലേക്കാണ്. ആറുപേര്‍ മാത്രം. ഗസറ്റില്‍ പ്രസിദ്ധീകരിച്ചതു പ്രകാരമുള്ള ഇതേ കണക്കുകള്‍ ഇന്റലിജന്‍സ് വിഭാഗവും ശേഖരിച്ചിട്ടുണ്ട്.
വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വളരെ സ്വാഭാവികമായി നടക്കുന്ന മതപരിവര്‍ത്തനത്തെയാണു സംഘപരിവാരം രാഷ്ട്രീയലക്ഷ്യത്തോടെ ദുഷ്പ്രചാരണത്തിന് ഉപയോഗിക്കുന്നതെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. സംഘപരിവാര കേന്ദ്രങ്ങളുടെ വ്യാപകമായ പ്രചാരണം മാധ്യമങ്ങളെയും പൊതുബോധത്തെയും തെറ്റായരീതിയില്‍ സ്വാധീനിക്കുന്നുണ്ട്. ആര്‍എസ്എസ് നേതൃത്വത്തി ല്‍ യോഗ കേന്ദ്രങ്ങളുടെയും മറ്റും മറവില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനം മൂടിവയ്ക്കാനുള്ള ശ്രമവും ഇത്തരം പ്രചാരണങ്ങള്‍ക്കു പിന്നിലുണ്ട്.
Next Story

RELATED STORIES

Share it