malappuram local

മതപണ്ഡിതന് മര്‍ദനം: ആര്‍എസ്എസ് പ്രവര്‍ത്തകരെ പിടികൂടണമെന്ന്

താനൂര്‍: താനൂര്‍ ചിറക്കല്‍ വച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അക്രമണത്തിന് ഇരയായ സമദ് ബാഖവിയെ ഇമാംസ് കൗണ്‍സില്‍ ജില്ലാ ഭാരവാഹികള്‍ സന്ദര്‍ശിച്ചു. വിഷുവിന്റെ തലേ ദിവസം രാത്രി പത്തുമണിക്ക് വീട്ടില്‍ നിന്നും ജോലി ചെയ്യുന്ന പള്ളിയിലേക്ക് പോവുമ്പോഴാണ് ബാഖവിയെ ഒരു കൂട്ടം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചിറക്കല്‍ അങ്ങാടിയില്‍ വെച്ച് ക്രൂരമായി അക്രമിച്ചത്. വണ്ടി തടഞ്ഞു നിര്‍ത്തി നീയൊക്കെ തീവ്രവാദികള്‍ ആണെന്ന് പറഞ്ഞായിരുന്നു ആക്രമണം.
വണ്ടിയില്‍ നിന്ന് വലിച്ച് താഴെയിട്ട് ചവിട്ടി. കൈകൊണ്ടും ദണ്ഡ് കൊണ്ടും മര്‍ദിച്ചു. സാരമായ പരിക്കുകളോടെ രക്ഷപെട്ട് തിരുരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയ ശേഷം താനൂര്‍ പോലീസില്‍ പരാതി നല്‍കി.
കുറ്റകാരെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഇമാംസ് കൗണ്‍സില്‍ ജില്ലാ ഭാരവാഹികളായ ഹംസ വഹബി, പി എസ് കെ തങ്ങള്‍, ഫൈസല്‍ മൗലവി, മൊയ്തീന്‍ സൈനി, മജീദ് പുത്തനത്താണി ആവശ്യപെട്ടു.
Next Story

RELATED STORIES

Share it