Kerala

മതനിരപേക്ഷത തകര്‍ക്കാന്‍ സംഘപരിവാരത്തെ അനുവദിക്കരുത്: ടീസ്ത സെറ്റല്‍വാദ്

മതനിരപേക്ഷത തകര്‍ക്കാന്‍ സംഘപരിവാരത്തെ അനുവദിക്കരുത്: ടീസ്ത സെറ്റല്‍വാദ്
X
teesta--stelvad

തിരുവനന്തപുരം: കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാന്‍ സംഘപരിവാര ശക്തികളെ അനുവദിക്കരുതെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെറ്റല്‍വാദ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കലണ്ടറില്‍ തെളിയുന്നത് കൊലപാതക പരമ്പരകളുടെ ചിത്രമാണ്. ജിഷയുടെ കൊലപാതകത്തിനെതിരേ ശബ്ദിക്കുന്ന മോദി ഹൈദരാബാദിലെ രോഹിത് വെമുലയുടെ ആത്മഹത്യയിലും ഹരിയാനയിലും മഹാരാഷ്ട്രയിലും നടന്ന ദലിത് കൂട്ടക്കൊലകളിലും നിശബ്ദത പാലിച്ചുവെന്നും അവര്‍ പറഞ്ഞു.
ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മ വിജെടി ഹാളില്‍ സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഭരണകൂടത്തിന്റെ കൊള്ളരുതായ്മകളെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. മതേതരത്വത്തിനുവേണ്ടി കേരളം നടത്തുന്ന പോരാട്ടങ്ങള്‍ ശ്ലാഘനീയമാണ്.
ബീഫിന്റെ പേരില്‍ സംഘപരിവാരക്കാര്‍ കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖിന്റെയോ ഹരിയാനയില്‍ കെട്ടിത്തൂക്കി കൊന്ന ദലിത് വിദ്യാര്‍ഥികളുടെയോ വീട് മോദി സന്ദര്‍ശിച്ചില്ല. രോഹിത് വെമുലയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മോദിയേയും സ്മൃതി ഇറാനിയെയും കണ്ടില്ല. മോദിയുടെ ഗുജറാത്ത് മോഡല്‍ ഉന്നത ജാതിക്കാരുടെ വികസനമാണ്. കര്‍ഷകരുടെ ഭൂമി വന്‍ വ്യവസായികള്‍ക്ക് വേണ്ടി ഏറ്റെടുത്തു. പൊതുസമ്പത്ത് സ്വകാര്യ മുതലാളിമാര്‍ക്ക് നല്‍കുന്നതിനെയാണ് മോദി ഗുജറാത്ത് മോഡല്‍ എന്നുവിളിക്കുന്നത്. കോടികള്‍ മുടക്കി വിദേശയാത്ര നടത്തുന്ന മോദി കര്‍ഷക ആത്മഹത്യകള്‍ നടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നില്ലെന്നും മോദിയുടെ ഈ രാഷ്ട്രീയ ചരിത്രം മലയാളികള്‍ തിരിച്ചറിയണമെന്നും ടീസ്ത കൂട്ടിച്ചേര്‍ത്തു. കെ പി ശശിയുടെ ഫാഷിസ്റ്റുവിരുദ്ധ ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.
Next Story

RELATED STORIES

Share it