Breaking News

മതനിന്ദ ആരോപിച്ച് വിദ്യാര്‍ഥിയെ തല്ലിക്കൊന്ന ജനക്കൂട്ടത്തെ ശിക്ഷിച്ച് പാക് കോടതി: ഒരാള്‍ക്ക വധശിക്ഷ

മതനിന്ദ ആരോപിച്ച് വിദ്യാര്‍ഥിയെ തല്ലിക്കൊന്ന ജനക്കൂട്ടത്തെ ശിക്ഷിച്ച് പാക് കോടതി: ഒരാള്‍ക്ക വധശിക്ഷ
X
ഇസ്‌ലാമാബാദ്: മതനിന്ദ ആരോപിച്ച് വിദ്യാര്‍ഥിയെ തല്ലിക്കൊന്ന ജനക്കൂട്ടത്തെ ശിക്ഷിച്ച് പാക് കോടതി. 31 പേരെയാണ് കോടതി ശിക്ഷിച്ചത്.  പ്രതികളില്‍ ഒരാള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു.

2016 ഏപ്രിലില്‍ യൂനിവേഴ്‌സിറ്റി ക്യാമ്പസില്‍ കൊല്ലപ്പെട്ട മാധ്യമ വിദ്യാര്‍ഥി മുഹമ്മദ് മഷാല്‍ ഖാന്റെ മരണവുമായി ബന്ധപ്പെട്ടതാണ് കോടതി വിധി. സമൂഹമാധ്യമങ്ങള്‍ വഴി മതനിന്ദാപരമായ കാര്യങ്ങള്‍ ഷെയര്‍ ചെയ്തുവെന്നാരോപിച്ചായിരുന്നു ജനക്കൂട്ടത്തിന്റെ അതിക്രമം. എന്നാല്‍ ഈ ആരോപണം തെറ്റാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.

31 പേരില്‍ അഞ്ചുപേരെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഒരാള്‍ക്ക് വധശിക്ഷയും ബാക്കിയുള്ള 25 പേര്‍ക്ക് നാലുവര്‍ഷത്തെ തടവുശിക്ഷയുമാണ് കോടതി വിധിച്ചത്. തെളിവുകളുടെ അഭാവത്തില്‍ 25 പേരെ കോടതി വെറുതെ വിട്ടു.

26 പേരെ കുറ്റവിമുക്തരാക്കിയ നടപടിയ്‌ക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വക്താവ് ഷൗക്കത് അലി യൂസഫ് സായി പറഞ്ഞു.
Next Story

RELATED STORIES

Share it