Flash News

മതനിന്ദാ കേസിലെ ജയില്‍ ശിക്ഷ : ജക്കാര്‍ത്ത മുന്‍ ഗവര്‍ണര്‍ അപ്പീല്‍ പിന്‍വലിച്ചു



ജക്കാര്‍ത്ത: ഇന്തോനീസ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലെ മുന്‍ ക്രിസ്ത്യന്‍ ഗവര്‍ണര്‍ മതനിന്ദാകേസിലെ രണ്ടുവര്‍ഷത്തെ തടവ് ശിക്ഷയ്‌ക്കെതിരേയുള്ള അപ്പീല്‍ പിന്‍വലിച്ചതായി അദ്ദേഹത്തിന്റെ കുടുംബവും അഭിഭാഷകരും അറിയിച്ചു. ഖുര്‍ആനെ അപമാനിച്ചുവെന്ന കേസില്‍ അഹോക്ക് എന്ന ചൈനീസ് വംശജനായ ബാസുകി തഹാജ പുര്‍നമയെ മെയ് ഒമ്പതിനാണ് ജക്കാര്‍ത്ത കോടതി ശിക്ഷിച്ചത്. പിന്തുണച്ചവര്‍ക്കും കൂടെനിന്നവര്‍ക്കും പൂക്കളും കത്തുകളും പുസ്തകങ്ങളും അയച്ചു നല്‍കിയവര്‍ക്കും നന്ദി പറയുന്ന അഹോക്കിന്റെ കത്ത് വാര്‍ത്താസമ്മേളനത്തില്‍ ഭാര്യ കണ്ണീരോടെ വായിച്ചു. ഈ യാഥാര്‍ഥ്യം സ്വീകരിക്കുകയെന്നത് നിനക്ക് എളുപ്പമല്ലെന്ന്് എനിക്കറിയാം. പൗരന്‍മാര്‍ക്കും രാജ്യത്തിനുംവേണ്ടി അപ്പീല്‍ പിന്‍വലിക്കുന്നതായും അഹോക്ക് കത്തില്‍ കുറിച്ചു. കഴിഞ്ഞവര്‍ഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുര്‍നമ ഖുര്‍ആനെ അപമാനിച്ചെന്നായിരുന്നു കേസ്. അഭിഭാഷകര്‍ രണ്ടുവര്‍ഷത്തെ നല്ലനടപ്പാണ് നിര്‍ദേശിച്ചതെങ്കിലും കോടതി തടവ് വിധിച്ചതില്‍ പുര്‍നമ അനുകൂലികള്‍ പ്രതിഷേധത്തിലാണ്.
Next Story

RELATED STORIES

Share it