'മതചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ല'

കൊച്ചി: മതചിഹ്നങ്ങള്‍ വികസനവിരുദ്ധ, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ആരു ശ്രമിച്ചാലും അനുവദിക്കില്ലെന്നു മന്ത്രി തോമസ് ഐസക്. കാനം രാജേന്ദ്രന്‍ നയിക്കുന്ന എല്‍ഡിഎഫ് തെക്കന്‍ മേഖലാ ജനജാഗ്രതാ ജാഥയുടെ സമാപന സമ്മേളനം വൈറ്റിലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊച്ചി-മംഗളൂരു വാതക പൈപ്പ്‌ലൈന്‍ പൂര്‍ത്തിയാക്കുമെന്നത് എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനമാണ്. അതു സര്‍ക്കാര്‍ നടപ്പാക്കുക തന്നെ ചെയ്യും. പൈപ്പ്‌ലൈന്‍ വേണോ എന്നതിനെക്കുറിച്ച് ഇനി ചര്‍ച്ചയില്ല. എന്നാല്‍, നഷ്ടപരിഹാരം നല്‍കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. വികസനത്തിനെതിരേയല്ല, വികസനത്തിനു വേണ്ടിയാണു സമരം ചെയ്യേണ്ടത്. സിഎന്‍ജി ഏറ്റവും സുരക്ഷിതമായ വാതകമാണ്. അതു കടന്നുപോവുന്ന പ്രദേശങ്ങളിലെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കും. കേരളത്തില്‍ വില കുറയ്ക്കാത്ത 150 കമ്പനികള്‍ക്കെതിരേ ജിഎസ്ടി കൗണ്‍സിലിനു പരാതി നല്‍കാനിരിക്കുകയാണു സംസ്ഥാന സര്‍ക്കാര്‍. ആരോഗ്യം, പശ്ചാത്തല മേഖല, സാമൂഹികക്ഷേമ മേഖലകളില്‍ സമാനതകളില്ലാത്ത വികസനമാണു സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അതിനു കൂടുതല്‍ ജനകീയ പിന്തുണ ആവശ്യമാണെന്നും തോമസ് ഐസക് പറഞ്ഞു.
Next Story

RELATED STORIES

Share it