thrissur local

മതങ്ങള്‍ സ്‌നേഹമാണ് കൈമാറുന്നത്: കൈതപ്രം

ചാമക്കാല: മതങ്ങള്‍ പരസ്പരം സ്‌നേഹമാണ് ലക്ഷ്യംവെക്കുന്നതെന്നും സങ്കുചിത മനോഭാവം ഉപേക്ഷിക്കണമെന്നും പ്രശസ്ത ഗാന രചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ചാമക്കാല നഹ്ജുര്‍റശാദ് ഇസ്‌ലാമിക് കോളേജിന്റെ ദശവാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ''ഇസ്‌ലാം, സ്‌നേഹം, അനുഭവങ്ങള്‍'' സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരസ്പര സ്‌നേഹത്തോടു കൂടിയേ സഹിഷ്ണുതയുടെ പുതിയ ലോകം കെട്ടിപ്പടുക്കാന്‍ സാധിക്കുകയുളളൂയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിഎ മുഹമ്മദ് റശീദ് അദ്ധ്യക്ഷത വഹിച്ച വേദിയില്‍ കേരള സന്യാസി സഭ വര്‍ക്കിംഗ് പ്രസിഡന്റ് പ്രശാന്താനന്ദ സരസ്വതി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
പിവി അബ്ദുല്‍ വഹാബ് എം.പി, പിസഫറലി ഇസ്മാഈല്‍, പിബിഅബ്ദുല്‍ ജബ്ബാര്‍, അന്‍വര്‍ മുഹ്‌യിദ്ധീന്‍ ഹുദവി, ഹസ്സന്‍ ഹുദവി എന്നിവര്‍ സംബന്ധിച്ചു. ശുഐബ് ഹുദവി വല്ലപ്പുഴ സ്വാഗതവും ഉനൈസ് ഹുദവി പാതാര്‍ നന്ദിയും പറഞ്ഞു.
രാവിലെ 9.30 ന് നടന്ന ദഅ്‌വാ സെമിനാര്‍ നാസര്‍ ഫൈസി തിരുവത്ര ഉദ്ഘാടനം ചെയ്ത സെഷനില്‍ അബ്ദുല്‍ സലാം ഫൈസി അദ്ധ്യക്ഷത വഹിച്ചു. ''സൈബര്‍ യുഗത്തിലെ ദഅ്‌വത്ത്, മത സംവാദങ്ങളിലൂടെ പ്രബോധനം, ദഅ്‌വത്ത് നമ്മുടെ ഒരുക്കങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഡോ. സാലിം ഫൈസി കൊളത്തൂര്‍, ആസിഫ് ദാരിമി പുളിക്കല്‍, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് എന്നിവര്‍ യഥാക്രമം സംസാരിച്ചു. സുലൈമാന്‍ ദാരിമി സ്വാഗതവും ജാബിര്‍ ഹുദവി നന്ദിയും പ്രകാശിപ്പിച്ചു.
Next Story

RELATED STORIES

Share it