മതം മാറൂ, ഹിന്ദു പുരുഷന്മാരോട് ഐ ലവ് യു പറയൂ;മുസ്ലിം സ്ത്രീകളോട് സാധ്വി പ്രാചിയുടെ ആഹ്വാനം
BY midhuna mi.ptk8 April 2017 8:05 AM GMT
X
midhuna mi.ptk8 April 2017 8:05 AM GMT
[related] മൊറാദാബാദ്: വിവാദ പ്രസ്താവനയുമായി വിഎച്ച്പി നേതാവ് സാധ്വി പ്രാചി വീണ്ടും. മുസ്ലിം സ്ത്രീകള്‍ മതം ഉപേക്ഷിച്ച് ഹിന്ദു പുരുഷന്മാരോട് ഐ ലവ് യു പറയണമെന്നാണ് സാധ്വി പ്രാചിയുടെ പുതിയ ആഹ്വാനം. കഴിഞ്ഞ ദിവസം മൊറാദാബാദില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രാചി വിവാദ പ്രസ്താവന നടത്തിയത്.
മുത്വലാഖ് വിഷയത്തില്‍ രാജ്യത്തെ മുസ്ലിം സ്ത്രീകള്‍ക്ക് ഒരു ഉപദേശം തരാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു സാധ്വി പ്രാചിയുടെ പ്രസ്താവന. നിങ്ങള്‍ നിങ്ങളുടെ ഇസ്ലാം മതം ഉപേക്ഷിക്കൂ. തങ്ങളുടെ ഹിന്ദു മക്കള്‍ നിങ്ങളെ വിവാഹം കഴിക്കുന്നതില്‍ സന്തോഷവാന്മാരായിരിക്കും. നിങ്ങള്‍ അവരോട് ഐ ലവ് യു പറഞ്ഞാല്‍ മാത്രം മതി-സാധ്വി പ്രാചി പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനെതിരെ പ്രസ്താവന നടത്തിയ സമാജ് വാദി പാര്‍ട്ടി നേതാവ് അബു അസ്മിയെയും സാധ്വി പ്രാചി വിമര്‍ശിച്ചു. ഉത്തര്‍പ്രദേശില്‍ സമാധാനം വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന് ഫത്വവ പുറപ്പെടുവിക്കാന്‍ മൗലാനമാര് തയ്യാറാകണമെന്നും പ്രാചി പറഞ്ഞു.
https://youtu.be/3mqWshoiu-M
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT