Flash News

മതം മാറുന്ന യുവതികളുടെ ഓര്‍മ നശിപ്പിക്കുന്ന സംഘപരിവാര കേന്ദ്രങ്ങള്‍ കേരളത്തിലും

മതം മാറുന്ന യുവതികളുടെ ഓര്‍മ നശിപ്പിക്കുന്ന സംഘപരിവാര കേന്ദ്രങ്ങള്‍ കേരളത്തിലും
X


തിരുവനന്തപുരം: മതം മാറുന്ന ഹിന്ദു യുവതികളുടെ ഓര്‍മ നശിപ്പിക്കാനും പീഡിപ്പിക്കാനും സംഘപരിവാരകേന്ദ്രങ്ങ ള്‍ കേരളത്തിലും സജീവമാവുന്നു. ഏതൊരു പൗരനും തനിക്ക് ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനും വിശ്വാസം പിന്തുടരാനും ഭരണഘടന പരിരക്ഷ ന ല്‍കുമ്പോഴാണ് വിശ്വാസത്തിന്റെ പേരില്‍ പൗരസ്വാതന്ത്ര്യം നിഷേധിക്കാന്‍ വ്യവസ്ഥാപിത കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇതുസംബന്ധിച്ച് ഡല്‍ഹിയിലെ കോബ്രാ പോസ്റ്റും ഗുലൈല്‍ ഡോട്ട് കോമും സ്റ്റിങ് ഓപറേഷന്‍ നടത്തി വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. കൂടുതല്‍ അന്വേഷിക്കാനോ നടപടിയെടുക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല. മിശ്രവിവാഹത്തില്‍ നിന്നു പിന്മാറാനും ഭര്‍ത്താക്കന്മാര്‍ക്കെതിരേ മൊഴിനല്‍കാനും തയ്യാറാവാത്ത യുവതികളെ ശാരീരികമായി ഉപദ്രവിക്കും. എന്നിട്ടും തയ്യാറായില്ലെങ്കില്‍ ഏകാന്ത തടവിലിട്ട് മയക്കുമരുന്ന് നല്‍കി ഓര്‍മ മരവിപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. സംസ്ഥാനത്ത് കാസര്‍കോട്ടും എറണാകുളത്തും ഇത്തരം സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. എറണാകുളത്ത് തൃപ്പൂണിത്തുറയിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്നാണു സൂചന. വടക്കേ ഇന്ത്യയില്‍ നിന്നുള്ള പെണ്‍കുട്ടികളെ ഉള്‍പ്പെടെ ബുദ്ധി മരവിപ്പിക്കുന്നതിനായി കൗ ണ്‍സലിങിന്റെ പേരില്‍ എറണാകുളത്തെത്തിക്കുന്നതായാണു വിവരം. മതം മാറിയ യുവതികളെ ബലാല്‍ക്കാരമായി രക്ഷപ്പെടുത്തുക, ഇത്തരം വിവാഹങ്ങള്‍ അസാധുവാക്കുന്നതിന് പോലിസിനു മേല്‍ സമ്മര്‍ദം ചെലുത്താന്‍ പൊതുജന പിന്തുണ ദുരുപയോഗം ചെയ്യുക, ഹിന്ദു യുവതികളെ വിവാഹം ചെയ്ത അന്യമതസ്ഥര്‍ക്കെതിരേ വ്യാജ പീഡനക്കേസുകളും തട്ടിക്കൊണ്ടുപോവല്‍ പരാതികളും നല്‍കുക, പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് വ്യാജ രേഖ ചമയ്ക്കുക തുടങ്ങി നിരവധി നടപടികളാണ് ഈ കേന്ദ്രങ്ങള്‍ വഴി നടത്തുന്നതായി സ്റ്റിങ് ഓപറേഷനുകള്‍ വഴി കണ്ടെത്തിയിരിക്കുന്നത്. ഹിന്ദു ഹെല്‍പ് ലൈന്‍, ഹിന്ദു അഡ്വക്കറ്റ്‌സ് ഫോറം എന്നീ സംഘടനകളാണ് ഇവര്‍ക്ക് ആവശ്യമായ നിയമസേവനം നല്‍കുന്നത്. ഹിന്ദുമതം ഉപേക്ഷിച്ച്് ഇസ്്‌ലാമിക വിശ്വാസം സ്വീകരിച്ച 23 പേരെ അടുത്ത ദിവസങ്ങളില്‍ മടക്കിക്കൊണ്ടുവരാന്‍ സാധിച്ചതായി തൃപ്പൂണിത്തുറ ആസ്ഥാനമായ ആര്‍ഷവിദ്യാ സമാജം  ഫെബ്രുവരി 23ലെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രിലില്‍ ഹിന്ദു ഹെ ല്‍പ് ലൈന്‍ വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ ഈ കേന്ദ്രം സന്ദര്‍ശിച്ചിരുന്നു. ഹിന്ദുമതത്തില്‍ നിന്നു മാറുന്നവരെ തിരികെയെത്തിക്കാന്‍ ഹേബിയസ് കോര്‍പസ് ഉള്‍പ്പെടെയുള്ള കോടതിവ്യവഹാരങ്ങള്‍ക്കായി പ്രത്യേകം അഭിഭാഷകര്‍ തന്നെയുണ്ട്. മതം മാറിയവരെ തട്ടിക്കൊണ്ടുപോയതാണെന്നും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് അന്യരാജ്യത്തേക്കു കടത്താനാണെന്നുമാണ് സ്ഥിരമായി ഇവര്‍ കോടതിയില്‍ ആരോപിക്കുന്നത്. സമാന കേസുകളില്‍ നിരന്തരം ഇത്തരം ആരോപണമുന്നയിച്ച അഭിഭാഷകനെ പിഴ അടപ്പിച്ച് താക്കീതു ചെയ്ത സംഭവം വരെ കേരള ഹൈക്കോടതിയിലുണ്ടായി. കഴിഞ്ഞ ദിവസം ഹൈക്കോടതി പിതാവിനൊപ്പം വിട്ടയച്ച വൈക്കം സ്വദേശിനി ഡോ. ഹാദിയയുടെ വീട്ടിലും കൗണ്‍സലിങിന്റെ പേരില്‍ ഇത്തരം കേന്ദ്രത്തില്‍നിന്നുള്ളവര്‍ എത്തിയതായി സൂചനയുണ്ട്. അതേസമയം, മതം മാറ്റത്തിന്റെ കാര്യത്തില്‍ ഇത്തരം കേന്ദ്രങ്ങള്‍ മുന്‍പന്തിയിലാണെന്നതിന് സര്‍ക്കാരിന്റെ ഔദ്യോഗിക ഗസറ്റ് തന്നെ സാക്ഷിയാണ്. തിരുവനന്തപുരം ആര്യസമാജം വഴി ഒരുവര്‍ഷം ശരാശരി 1,450 പേര്‍ ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യപ്പെടുന്നതായാണു കണക്കുകള്‍. 2009 ആഗസ്ത് 10 വരെയുള്ള 10 വര്‍ഷത്തിനിടെ മൊത്തം 20,516 യുവതീയുവാക്കളാണ് ആര്യസമാജം വഴി മതപരിവര്‍ത്തനത്തിനു വിധേയരായത്. തിരുവനന്തപുരം ഹിന്ദുമിഷന്‍ വഴി 2009 ആഗസ്ത് 5 വരെയുള്ള 10 വര്‍ഷക്കാലയളവില്‍ 1,15,052 പേര്‍ മതം മാറിയതായി ഗസറ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള തിരുവനന്തപുരം അയ്യപ്പസേവാസംഘം വഴി 2009 ജൂണ്‍ 12 വരെ 5,053 പേരാണു മതം മാറിയത്. ഇവരില്‍ 98 ശതമാനവും പിന്നാക്ക ക്രിസ്ത്യാനികളാണെന്നതും ശ്രദ്ധേയം. പ്രലോഭിപ്പിച്ചും സമ്മര്‍ദം ചെലുത്തിയും നടത്തുന്ന മതപരിവര്‍ത്തനത്തിനു മറയിടുന്നതിനാണ് മറ്റു വിഭാഗങ്ങള്‍ക്കെതിരേ വ്യാജ ആരോപണങ്ങളുമായി സംഘപരിവാരകേന്ദ്രങ്ങള്‍ രംഗം കൊഴുപ്പിക്കുന്നത്.
Next Story

RELATED STORIES

Share it