kannur local

മതം നോക്കിയുള്ള രക്ത-അവയവദാനം നിരുല്‍സാഹപ്പെടുത്തണം: മന്ത്രി

കണ്ണൂര്‍: മതവും ജാതിയും നോക്കിയുള്ള രക്ത-അവയവദാനം സങ്കുചിതമായ സാമൂഹികാവസ്ഥയുടെ പ്രതിഫലനമാണെന്നും ഇത് നിരുല്‍സാഹപ്പെടുത്തണമെന്നും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. റെഡ് ഈസ് ബ്ലഡ് കേരള ചാരിറ്റബിള്‍ സൊസൈറ്റി വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവയവവും രക്തവും സ്വീകരിക്കുന്നതില്‍ മതം നോക്കുന്ന അവസ്ഥയും രൂപപ്പെട്ടുവരികയാണ്. ഇതിനെതിരേ ശക്തമായ ബോധവല്‍ക്കരണം വേണം. മത-രാഷ്ട്രീയ അതീതമായിരിക്കണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗിയായ പിഞ്ചുകുഞ്ഞിനെ ആറു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ തമീമിനെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മാടക്കാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയപാലന്‍, കണ്ണൂര്‍ ടൗണ്‍ സിഐ ടി കെ രത്‌നാകരന്‍, സി പ്രമോദ് കുമാര്‍, പി ബിനോജ് കുമാര്‍, ടി വിബിന്‍ സംസാരിച്ചു. എക്‌സൈസ് ഓഫിസര്‍ കെ കെ സമീര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിജോ എം ജോസ് ക്ലാസെടുത്തു.
Next Story

RELATED STORIES

Share it