മണ്‍സൂണ്‍: കം ഔട്ട് ആന്റ് പ്ലേ കാംപയിനുമായി കേരള ടൂറിസം

തിരുവനന്തപുരം: മണ്‍സൂ ണ്‍ സീസണില്‍ വിനോദസഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാനായി വിപുലമായ പരിപാടികള്‍ ആവിഷ്‌കരിക്കുകയാണ് ടൂറിസം വകുപ്പ്. കേരളത്തില്‍ മഴക്കാലം ചെലവഴിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ ഇത്തവണ വന്‍ വര്‍ധനയാണു പ്രതീക്ഷിക്കുന്നത്.
പോയവര്‍ഷം 10,91,870 വിദേശ ടൂറിസ്റ്റുകളാണ് കേരളത്തിലെത്തിയത്. 8392.11 കോടി രൂപയുടെ വരുമാനം ഈയിനത്തില്‍ ലഭിച്ചു. ഏതാനും വര്‍ഷങ്ങളായി മണ്‍സൂണ്‍ കാലത്ത് 70,000ഓളം സൗദി ടൂറിസ്റ്റുകള്‍ കേരളത്തിലെത്താറുണ്ട്. പ്രകൃതിമനോഹരമായ കേരളത്തിന്റെ മണ്‍സൂണ്‍ കാഴ്ചകളില്‍ മുഴുകാനും ആയുര്‍വേദം ഉള്‍പ്പെടെയുള്ള ചികില്‍സാവിധികളില്‍ ഏര്‍പ്പെടാനും ഒഴിവുകാല വിനോദത്തിനായും അറബ് രാജ്യങ്ങളില്‍ നിന്ന് ധാരാളം പേരാണ് മഴക്കാലത്ത് സംസ്ഥാനത്തെത്തുന്നത്. മാള്‍ ബ്രാന്‍ഡിങ്, ടാക്‌സി ബ്രാന്‍ഡിങ് തുടങ്ങിയ പുതുമയുള്ള പ്രചാരണപരിപാടികളും ഇതിനായി ആവിഷ്‌കരിച്ചിട്ടുണ്ട്.
മണ്‍സൂണ്‍ സീസണില്‍ ലോകമെങ്ങുമുള്ള സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനായി കം ഔട്ട് ആന്റ് പ്ലേ എന്ന പുതുമയുള്ള ഒരു കാംപയിന് ടൂറിസം വകുപ്പ് തുടക്കം കുറിച്ചു കഴിഞ്ഞു. ട്രക്കിങ്, ആയുര്‍വേദ മസാജുകള്‍, റിവര്‍ റാഫ്റ്റിങ് തുടങ്ങി ആകര്‍ഷണീയമായ നിരവധി ഇനങ്ങളാണ് മണ്‍സൂണ്‍ സീസണില്‍ കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത്.
കുടുംബാംഗങ്ങള്‍ ഒന്നിച്ചുള്ള ആനന്ദവേളകള്‍ക്ക് ഊന്നല്‍ നല്‍കിയാണ് പ്ലേ എന്ന ആശയം ആവിഷ്‌കരിച്ചിട്ടുള്ളത്. ഒന്നിച്ചുള്ള വിനോദങ്ങളിലൂടെ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനാവും എന്ന ചിന്തയും ഇതിനു പിറകിലുണ്ട്. സ്ലോ സൈക്കിള്‍, ഒറ്റക്കാലില്‍ ഓട്ടം, മുട്ടിപ്പാലം കടക്കല്‍ തുടങ്ങിയ വിനോദപരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സോഷ്യല്‍ മീഡിയ വഴി ഇീാലഛൗമേിറജഹമ്യ ഹാഷ്ടാഗില്‍ പോസ്റ്റ് ചെയ്യണം. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും.
Next Story

RELATED STORIES

Share it