palakkad local

മണ്ണ് മാഫിയക്കെതിരേ പ്രവര്‍ത്തിച്ച വില്ലേജ് ഓഫിസര്‍മാരുടെ സ്ഥലമാറ്റത്തിന് തീരുമാനമായി

സി കെ ശശി ചാത്തയില്‍

ആനക്കര: മണ്ണ് മാഫിയക്ക് ഭരണകക്ഷികള്‍ നല്‍കിയ ഉറപ്പ് പാലിച്ചു. വില്ലേജ് ഓഫിസര്‍മാരുടെ സ്ഥലമാറ്റത്തിന് തീരുമാനമായി. മണ്ണ് മാഫിയക്കെതിരെ പ്രവര്‍ത്തിച്ച കപ്പൂര്‍ വില്ലേജ് ഓഫിസര്‍ ജീഷാദിനും ചെങ്കല്‍ കോറികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ കര്‍ശ്ശന നടപിടി സ്വീകരിച്ചിരുന്ന തൃത്താല വില്ലേജ് ഓഫിസര്‍ ബിജുകുമാറിനുമാണ് സ്ഥാനചലനം.
ഇവരെ മാറ്റാന്‍ ഭരണകക്ഷിയിലെ ചിലരുടെ സമ്മര്‍ദ്ദമാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം തേജസ് ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കിയിരുന്നു. കഴിഞ്ഞദിവസം കപ്പൂര്‍ വില്ലേജ് ഓഫിസറെ സ്ഥലം മാറ്റരുതെന്നാവശ്യപ്പെട്ട് സിപിഎം നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തിയിരുന്നു.
കപ്പൂര്‍ വില്ലേജ് ഓഫിസറെ ഷൊര്‍ണ്ണൂര്‍ ഒന്നിലേ—ക്കും തൃത്താല വില്ലേജ് ഓഫിസറെ വടക്കാഞ്ചേരിയിലേക്കുമാണ് സ്ഥലം മാറ്റിയിരുക്കിന്നത്. ഇരുവരുടേയും സേവനം പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാര പ്രദമായിരുന്നു.
കപ്പൂരില്‍ ദീര്‍ഘ കാലത്തിന്‌ശേഷം എത്തിയ സ്ഥിരം വില്ലേജ് ഓഫിസറാണ് ഇപ്പോള്‍ സ്ഥലം മാറ്റപ്പെട്ടിരിക്കുന്നത്. താലൂക്കിന് തന്നെ നല്ല രണ്ട് ഉദ്യോഗസ്ഥരെയാണ് ഇതിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it