kozhikode local

മണ്ണ് കയറ്റുന്ന ടിപ്പറുകള്‍ ഇരുചക്ര വാഹനങ്ങള്‍ക്കു ഭീഷണി

താമരശ്ശേരി: ഇരുചക്ര വാഹനങ്ങള്‍ക്ക് അപകടക്കെണിയൊരുക്കി മണ്ണ് കയറ്റുന്ന ടിപ്പറുകള്‍. കടുത്ത വേനല്‍ ചുടില്‍ ഉണങ്ങിയ മണ്ണും മണലും കയറ്റി പ്പോവുന്ന ടിപ്പറുകളാണ് ഇരുചക്ര വാഹന യാത്രക്കാര്‍ക്കും റോഡിലെ കാല്‍നട യാത്രക്കാര്‍ക്കും ദുരിതം വിതക്കുന്നത്.
മണ്ണ്, മണല്‍, കല്ല്, എം സാന്റ്  തുടങ്ങിയ സാധനങ്ങള്‍ ലോറിയില്‍ കൊണ്ടുപോവുമ്പാള്‍ ഇവ താര്‍ പാഴകൊണ്ടോ മറ്റോ മൂടിക്കെട്ടണമെന്നിരിക്കെ ഇവയൊന്നും ചെയ്യാതെ കൊണ്ടുപോവുന്നതാണ് അപകടമൊരുക്കുന്നത്. അമിത വേഗത്തില്‍ അലക്ഷ്യമായി ഇത്തരം വസ്തുക്കള്‍ കൊണ്ടുപോവുന്ന വാഹനങ്ങള്‍ക്കു പിറകില്‍പെടുന്ന ഇരുചക്ര വാഹനക്കാരന്റെ കണ്ണിലും  മണ്ണും മണലും പൊടിപടലങ്ങളും പാറി വീഴുന്നു. ഇതോടെ ബൈക്ക് യാത്രക്കാരുടെ നിയന്ത്രണം വിട്ട്് അപകടത്തില്‍പെടുന്നു. താമരശ്ശേരി മേഖലയില്‍ യാതൊരു നിയന്ത്രണവുമില്ലാതെയാണ് പല ടിപ്പറുകളും ഇത്തരം സാധനങ്ങള്‍ കടത്തുന്നത്. ഇത് പലപ്പോഴും കാല്‍ നട യാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും ടിപ്പര്‍ ഡ്രൈവര്‍മാരുമായി വാക്ക് തര്‍ക്കത്തനിനും കൈയാങ്കളിക്കും കാരണമാവുകയും ചെയ്യുന്നു.
പോലിസ്, ട്രാന്‍സ്‌പോര്‍ട്ട് അധികൃതരുടെ നിസ്സംഗതയും ശ്രദ്ധക്കുറവുമാണ് ഇത്തരം പ്രവര്‍ത്തികള്‍ക്ക് ടിപ്പര്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് ധൈര്യമാവുന്നതെന്ന് ആക്ഷേപം ഉയരുന്നു.
കഴിഞ്ഞ ദിവസം കോരങ്ങാട് സ്‌കൂളിനു സമീപം ബൈക്ക് യാത്രക്കാരായ വിദ്യാര്‍ഥികളും ടിപ്പര്‍ ഡ്രൈവറുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തിരുന്നു. ശകതമായ എതിര്‍പ്പിനെ തുടര്‍ന്ന് ലോഡിനു മുകളില്‍ പ്ലാസ്റ്റിക് പാഴ കെട്ടിയ ശേഷമാണ് പ്രശ്‌നം പരിഹരിച്ചത്.
Next Story

RELATED STORIES

Share it