palakkad local

മണ്ണ് കടത്തിനിടെ പിടികൂടിയ വാഹനം തട്ടിയെടുക്കാന്‍ ശ്രമം; മൂന്നു പേര്‍ പിടിയില്‍

ചിറ്റൂര്‍: മണ്ണ് കടത്തിനിടെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്ന വാഹനം തട്ടിയെടുക്കാന്‍ ശ്രമം.  സംഭവത്തില്‍ മൂന്നു പേരെ പോലിസ് അറസ്റ്റ്  ചെയ്തു. വാളയാര്‍ ശരവണ കൗണ്ടര്‍ തോട്ടം പഴന്നിച്ചാമി (44), ഒഴലപ്പതി,ആട്ടയാമ്പതി കാളിയപ്പന്‍ (38), അയ്യമ്പതി കുമരേഷ് (30) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പോലിസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി വേലന്താവളത്ത് വാഹന പരിശോധന നടത്തവേ മണ്ണ് കയറ്റിവന്ന ട്രാക്ടറിന് പോലിസ് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയി. എന്നാല്‍ പിന്തുടര്‍ന്ന് വാഹനം പിടികൂടി. ഡ്രൈവര്‍ ഇറങ്ങിയോടിയെങ്കിലും ക്ലീനര്‍ പോലിസിന്റെ കയ്യിലകപ്പെട്ടു.  പിടികൂടിയ വാഹനം പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നതിനിടെ രക്ഷപ്പെട്ട ഡ്രൈവറും, ഉടമയും ബൈക്കില്‍ പിന്തുടര്‍ന്ന് ട്രാക്ടറിന് കുറകെയിട്ട് തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇവരെയും പോലിസ് പിടികൂടുകയായിരുന്നു. കൊഴിഞ്ഞാമ്പാറ എസ്‌ഐ സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്
Next Story

RELATED STORIES

Share it