Fortnightly

മണ്ണ്: ഒരു ഖുര്‍ആനിക വായന

മണ്ണ്: ഒരു ഖുര്‍ആനിക വായന
X
ഫലാഹ് നല്ലളം




hand_soilലോക ഭക്ഷ്യകാര്‍ഷിക സംഘടനയുടെ നേതൃത്വത്തില്‍ 2015 അന്താരാഷ്ട്ര മണ്ണ് വര്‍ഷമായി ആചരിക്കുകയാണ്. ഇനി വരുന്ന എല്ലാ വര്‍ഷങ്ങളിലും ഡിസംബര്‍ 5, അന്താരാഷ്ട്ര മണ്ണ് ദിനമായി ആചരിക്കപ്പെടുകയും ചെയ്യും. മണ്ണിനെപ്പറ്റിയുള്ള പഠനങ്ങള്‍ ഇതിനകം ഏറെ വന്നു കഴിഞ്ഞിട്ടുണ്ട്.നമുക്കു ഭൂമിയാകെ നമസ്‌കരിക്കാനുള്ള ഇടമായി സംവിധാനിക്കപ്പെട്ടിരിക്കുന്നു, മണ്ണ് ശുദ്ധിയുള്ളതായും എന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്. പരിഷ്‌കാരങ്ങള്‍ വളര്‍ന്നതും പരിലസിച്ചുനിന്നതും നദീതീരങ്ങളിലായിരുന്നു. സിന്ധു, മെസൊപ്പൊട്ടോമിയ, ബാബിലോണിയ എന്നിവ ഉദാഹരണങ്ങള്‍. നദികളുടെ തീരത്തുണ്ടായിരുന്ന ഫലഭൂയിഷ്ടമായ മണ്ണാണ് ഈ സംസ്‌കൃതികള്‍ക്ക് പ്രഭാവം നല്‍കിയത്.

മണ്ണ് മനുഷ്യനെ പരിചരിക്കുന്നതിന്റെയും വളര്‍ത്തിയെടുക്കുന്നതിന്റെയും നേര്‍ക്കാഴ്ചയാണ് ചരിത്രം പറഞ്ഞു തരുന്നത്. “നിങ്ങള്‍ പടിപടിയായുയര്‍ന്ന്‌കൊണ്ടിരിക്കും” എന്ന ഖുര്‍ആനിക സൂക്തം മനുഷ്യന്റെ നാഗരകതയിലേക്കുള്ള ചുവടുവെപ്പുകളെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. മണ്ണില്‍ കൃഷി ചെയ്ത് വളര്‍ന്നവനാണ് മനുഷ്യന്‍. ഭൂമിയെ പരിലാളിച്ചവരെ പട്ടിണിനാളില്‍ ഊട്ടണമെന്ന് ഖുര്‍ആന്‍ അരുള്‍ ചെയ്യുന്നു. മണ്ണ് പുരണ്ടവനെ (ദാ മത്‌റബ), മണ്ണില്‍ പണിയെടുത്ത് വിയര്‍ക്കുന്നവനെ അപരിഷ്‌കൃതനായോ അനാഗരികനായോ അല്ല ഖുര്‍ആന്‍ കാണുന്നത്.

പുരോഗതിയിലേക്കുള്ള പ്രയാണത്തിന്റെ പ്രഥമ ബിന്ദുക്കളായി മണ്ണിനെയും തൊഴിലെടുക്കുന്ന മനുഷ്യനെയും ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. നമസ്‌കാരത്തില്‍ തല തറയില്‍ മുട്ടിച്ചുവെച്ച് ദൈവത്തിനു മുമ്പില്‍ സാഷ്ടാംഗം ചെയ്യുമ്പോള്‍ (സുജൂദ്) നെറ്റിയില്‍ പതിഞ്ഞേക്കാവുന്ന മണ്‍തരികള്‍ തുടച്ചുനീക്കുന്നത് മുഹമ്മദ് നബി നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. നെറ്റിയില്‍ പുരളുന്ന പൊടി തട്ടി കുടയരുതെന്നു പറഞ്ഞത് മനുഷ്യന്‍ മണ്ണുമായി കൂടിക്കലരുന്നത് അസ്വാഭാവികമല്ലാത്തതുകൊണ്ടാണ്. ഒരിക്കല്‍ അബൂബക്കര്‍ ഉസാമയെ സിറിയന്‍ അതിര്‍ത്തിയിലേക്കു നിയോഗിച്ചു. ഉസാമയോടു മുന്നോട്ടു പോകാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് അബൂബക്കര്‍ സൈന്യത്തോടൊപ്പം കുറച്ചുദൂരം നടന്നു. ഖലീഫ നടക്കുന്നതുകണ്ട് അസ്വസ്ഥനായ ഉസാമ അദ്ദേഹത്തോട് ഒട്ടകപ്പുറത്തു കയറാന്‍ അഭ്യര്‍ത്ഥിച്ചു. അന്നേരം അബൂബക്കര്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ: “ഞാന്‍ ഒട്ടകപ്പുറത്ത് കയറുന്നില്ല, ഞാന്‍ നടക്കും. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍, എന്റെ പാദങ്ങളില്‍ ഇത്തിരി മണ്ണു പുരളട്ടെ.”മനുഷ്യന്റെ സൃഷ്ടിപ്പ് മണ്ണില്‍ നിന്നാണെന്നാണ് ഖുര്‍ആന്‍ പറയുന്നത്.ജീവന്‍ മണ്ണുമായി ബന്ധപ്പെട്ടാണുളളത്.

ശാസ്ത്രഗതി മാസിക പറയുന്നതു കാണുക: നമുക്കറിയാം, ഏറ്റവും വിസ്മരിക്കപ്പെടുന്ന, അവഗണിക്കപ്പെടുന്ന വസ്തുവായി മാറിയിരിക്കുകയാണ് ഇന്ന് മണ്ണ്. മണ്ണിനെപ്പറ്റി സംസാരിക്കുന്നവരും ഏറ്റവും അവഗണിക്കപ്പെടുന്നവരായും പുച്ഛിക്കപ്പെടുന്നവരായും മാറിയിരിക്കുന്നു. മണ്ണിനെ അവഗണിക്കുന്നവര്‍ വിസ്മരിക്കുന്ന ഒരു യാഥാര്‍ഥ്യമുണ്ട്്. ഒരിക്കലും അവര്‍ ഉള്‍ക്കൊള്ളാത്ത, മനസ്സിലാക്കാന്‍ തയ്യാറാവാത്ത യാഥാര്‍ഥ്യം. ഭൂമിയിലെ എല്ലാ ജീവന്റെയും നാന്ദി മണ്ണാണ് എന്ന കേവല സത്യം. അഥവാ പ്രപഞ്ചസത്യം. മണ്ണില്ലെങ്കില്‍ പ്രപഞ്ചത്തില്‍ ജീവജാലങ്ങള്‍ ഇല്ല. ജീവനെ നിലനിര്‍ത്തുന്ന അടിസ്ഥാനവ്യവസ്ഥ (എൗിറമാലിമേഹ ഘശളല ടൗുുീൃശേിഴ ട്യേെലാ) എന്ന് മണ്ണിന വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണ്.” (സപ്തം. 2015)മണ്ണിനെ മഹത്വപ്പെടുത്തുന്നത് അതിവായനയോ അതിശയോക്തിയോ അല്ല. ഖുര്‍ആനിക പാഠങ്ങളുടെ വഴിക്കാണ് പുതിയ അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. 1986 ല്‍ ജര്‍മനിയിലെ ഹംബര്‍ഗില്‍ നടന്ന അന്താരാഷ്ട്ര മണ്ണുശാസ്ത്ര (ടീശഹ ടരശലിരല) കോണ്‍ഗ്രസില്‍, ഗവേഷണ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് പ്രഫ. കെപി പ്രഭാകരന്‍ നായര്‍ പുതിയൊരു നിരീക്ഷണം നടത്തുകയുണ്ടായി. മണ്ണിന്റെ മഹത്വത്തെ ഉദ്‌ഘോഷിച്ചുകൊണ്ടുള്ള പുതിയ നിരീക്ഷണം.

മണ്ണിന്റെ ആംഗലേയ ശബ്ദത്തിന് അനന്തമായ ജീവിതത്തിന്റെ ആത്മാവ് (ടീൗഹ ീള കിളശിശലേ ഘശളല) എന്നര്‍ഥം നല്‍കുക വഴി അതിന് ജഡപിണ്ഡത്തിന്റെതില്‍ കവിഞ്ഞ മൂല്യവും മഹത്വവും നല്‍കുകയായിരുന്നു അദ്ദേഹം. മണ്ണിനെ ശുദ്ധീകരണ വസ്തുവായി പരിഗണിക്കുന്നുവെന്നത് ഇസ്്‌ലാമിന്റെ മാത്രം പ്രത്യേകതയാണ്. ജലവും മണ്ണുമാണ് ശുദ്ധീകരണ വസ്തുക്കളായി ഇസ്്‌ലാം നിശ്ചയിച്ചിട്ടുള്ളത്. മറ്റൊരു വസ്തുവിനുമില്ലാത്ത സവിശേഷത ഇവ രണ്ടിനും ഇസ്‌ലാം കല്‍പിച്ചരുളുന്നു. മനുഷ്യനെ സൃഷ്ടിച്ചത് മണ്ണില്‍(ത്വീനില്‍)നിന്നാണെന്നാണല്ലോ ഖുര്‍ആന്റെ പ്രസ്താവന. മണ്‍ചെളി, കളിമണ്ണ് എന്നിങ്ങനെ അര്‍ഥങ്ങള്‍ സാധ്യമാവുന്ന പദം. മണ്‍ചെളിയെന്നാല്‍ മണ്ണിന്റെയും ജലത്തിന്റെയും മിശ്രിതമെന്നര്‍ഥം.

മണ്ണിന്റെ മഹത്വത്തെ നിരാകരിച്ചുകൊണ്ട് ജലത്തെയും മിറച്ചും കാണുന്നതിനെ ഒരു ശാസ്ത്രകാരന്‍ അപലപിക്കുന്നത് കാണുക: എന്നാല്‍, മണ്ണില്ലാതെ എങ്ങനെയാണ് വെള്ളമുണ്ടാവുക? ആകാശത്തുനിന്ന് ഭൂമിയില്‍ പതിക്കുന്ന മഴത്തുള്ളികള്‍ മണ്ണിലാണ് പിടിച്ചുനില്‍ക്കുന്നത്. എന്നാല്‍ വെള്ളം, മണ്ണ് എന്നിവയെ ഒരുമിച്ച് ഒരു ചട്ടക്കൂട്ടിലാക്കി ചര്‍ച്ച ചെയ്യുന്നവര്‍ വിരളം. (ശാസ്ത്രഗതി 2015 സെപ്തം.) മനുഷ്യസൃഷ്ടിപ്പ് മണ്‍ചെളിയില്‍നിന്നായതിന് ഒരു ആന്തരിക രഹസ്യമുണ്ടാവാം. മണ്ണിനെപ്പോലെ മനുഷ്യന്‍ വിനീതനും ഉദാരനുമാവുക എന്നതാണത്.       ി
Next Story

RELATED STORIES

Share it