palakkad local

മണ്ണ്പരിശോധനാ കേന്ദ്രത്തില്‍ മതിയായ ജീവനക്കാരില്ല

പട്ടാമ്പി: ജില്ലാ മണ്ണ് പരിശോധനാ കേന്ദ്രത്തില്‍ മതിയായ ജീവനക്കാരില്ലാത്തത് ദൈനംദിന പ്രവര്‍ത്തനം അവതാളത്തിലാക്കുന്നു. ജില്ലയുടെ പടിഞ്ഞാറെ അറ്റത്തായതിനാല്‍ അയല്‍ ജില്ലയായ തൃശൂര്‍ കൂന്നങ്കുളം ഭാഗത്ത് നിന്നും മലപ്പുറം ജില്ലയിലെ പൊന്നാനി, പെരിന്തല്‍മണ്ണ താലൂക്കുകളില്‍ നിന്നും കുറ്റിപ്പുറം, വളാഞ്ചേരി ഭാഗത്ത് നിന്നുമുളള കര്‍ഷകരും പട്ടാമ്പിയെയാണ് ആശ്രയിക്കുന്നത്. പട്ടാമ്പിയിലെ കൃഷി വിജ്ഞാന കേന്ദ്രത്തിലെ കോംപൗണ്ടിനോടനുബന്ധിച്ചാണ് മണ്ണ് പരിശോധകേന്ദ്രം  പ്രവര്‍ത്തിക്കുന്നത്. ചുരുങ്ങിയത്  15 പേര്‍ വേണ്ടിടത്ത് നിലവില്‍ 11 പേരെയുള്ളൂ. നിലവില്‍ ഒരു അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ്, രണ്ട് സയന്റിഫിക് അസിസ്റ്റന്റ്, ഒരു അഗ്രികള്‍ച്ചറല്‍ ഓഫിസര്‍, ഒരു ക്ലാര്‍ക്ക്, ഒരു ടൈപ്പിസ്റ്റ്, ഒരു ലാബ് അറ്റന്‍ഡര്‍, ഒരു കാവല്‍ക്കാരന്‍, ഒരു തൊഴിലാളി എന്നിവരാണ് സ്ഥിരം ജീവനക്കാരായുളളത്. സയന്റിഫികല്‍ അസിസ്റ്റന്റിന്റെയും ലാബ് ടെക്‌നീഷന്റെയും ഓരോ ഒഴിവുകളുണ്ട്. കൃഷി ഓഫിസര്‍മാര്‍ 3പേര്‍ വേണ്ടിടത്ത് രണ്ടുപേരാണുള്ള ത്.  രണ്ടുപേര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലേക്ക് ഡെപ്യൂടേഷനില്‍ സ്ഥിരം സ്പഷ്യല്‍ ചാര്‍ജായി പോയി. എന്നാല്‍, ആ ഒഴിവും നികത്തിയിട്ടില്ല. തൊഴിലാളികളായി 3 പേര്‍ ആവശ്യമുള്ളിടത്ത് ഒരാ ള്‍ മാത്രമേ നിലവിലുള്ളത്. കേന്ദ്ര കൃഷിവകുപ്പിന്റെ എന്‍എംഎസ്എ പദ്ധതി, മൊബൈല്‍ മണ്ണ് പരിശോധന ലാബ് പ്രോഗ്രാം,  കൃഷി ഭവനുകള്‍ വഴിയടക്കം നിരവധി മണ്ണ് സാമ്പിളുകളാണ് ദിവസവും പരിശോധനക്കെത്തുന്നത്. എന്നാല്‍ പരിശോധന നടത്താന്‍ ആവശ്യമായ ജീവനക്കാരില്ലാത്തതില്‍ കൃത്യസമയത്ത് പരിശോധന നടത്തി റിപോര്‍ട്ട് നല്‍കാനാവുന്നില്ല. എന്‍എംഎസ്എ പദ്ധതി പ്രകാരം ഈ വര്‍ഷം  16,798 മണ്ണ് സാമ്പിളുകളാണ് പരിശോധിക്കേണ്ടത്. ജീവനക്കാരുടെ കുറവ് കൊണ്ട് കഴിഞ്ഞ 8 മാസത്തിനിടക്ക്  50 ശതമാനം പോലും പരിശോധിക്കാനായിട്ടില്ല. അതിനു പുറമെ കര്‍ഷകരുടെ ആവശ്യ പ്രകാരം പാടശേഖരങ്ങളിലും മററു കരകൃഷി പ്രദേശങ്ങളിലും നേരിട്ടെത്തിയുളള മണ്ണ് പരിശോധശോധനയും ഈ കേന്ദ്രം വഴി നടത്തുന്നുണ്ട്. കാര്‍ഷിക സര്‍വകലാശാലക്ക് കീഴില്‍ ജില്ലയിലെ ഏക മണ്ണ് പരിശോധന കേന്ദ്രമാണ് പട്ടാമ്പിയിലുളളത്. സ്ഥിരംഅണ്‍ സ്‌കില്‍ഡ് തൊഴിലാളി കളുടെ എണ്ണക്കുറവും പ്രവര്‍ത്തികളെ മന്ദഗതിയിലാക്കുന്നു. കൃഷിയിടത്തില്‍ നിന്നെടുക്കുന്ന മണ്ണ് പൊടിച്ച് പരിശോധനക്ക് യോഗ്യമാക്കുന്ന ജോലിയും  ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റിന്റേതാണ്.
Next Story

RELATED STORIES

Share it