thrissur local

മണ്ണൊലിപ്പ് ശക്തം: തീരദേശ പോലിസ് സ്റ്റേഷന്‍ ഭീഷണിയില്‍

ചാവക്കാട്: ശക്തമായ മണ്ണൊലിപ്പില്‍ തീരദേശ പോലിസ് സ്‌റ്റേഷന്‍ അപകടാവസ്ഥയില്‍. ചേറ്റുവ പുഴയില്‍ നിന്നും ശക്തമായ വേലിയേറ്റത്തില്‍ കെട്ടിടത്തിന്റെ പിന്‍വശത്തെ മണല്‍ ഒലിച്ചുപോയി.
കക്കൂസ് ടാങ്കുകള്‍, പൈപ്പ് കണക്ഷനുകള്‍ എന്നിവയെല്ലാം തകര്‍ന്നിട്ടുണ്ട്. കൂടാതെ കെട്ടിടത്തിന്റെ തറ വരെ പുറത്തുകാണാവുന്ന വിധം മണല്‍ പുഴയിലേയ്ക്ക് ഒലിച്ചുപോയി. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ അപകടാവസ്ഥ പരിഹരിച്ചില്ലെങ്കില്‍ അടുത്ത കാലവര്‍ഷത്തോടെ കെട്ടിടം തകരുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 27ന് മന്ത്രി എ സി മൊയ്തീനാണ് ചാവക്കാട് തീരദേശ പോലിസ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. മേഖലയിലെ നിരവധി തെങ്ങുകളും വേലിയേറ്റത്തെ തുടര്‍ന്ന് കടപുഴകി വീണിട്ടുണ്ട്.
Next Story

RELATED STORIES

Share it