thrissur local

മണ്ണുത്തിയിലെ മേല്‍പ്പാല നിര്‍മാണം അവസാനഘട്ടത്തിലേക്ക്

മണ്ണുത്തി: ആറുവരിപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി ദേശീയപാത മണ്ണുത്തിയിലെ മേല്‍പ്പാലത്തിന്റെ പണി അവസാന ഘട്ടത്തിലേക്ക്. 450 മീറ്റര്‍ നീള്ളമുള്ള പാലം ഒന്നര കിലോമീറ്റര്‍ ദൂരം മണ്ണിട്ട് നികത്തിയാണ് നിര്‍മ്മിക്കുന്നത്.
ഒന്നരകിലോമീറ്റര്‍ നീളമുള്ള പാലത്തിനോട് ചേര്‍ന്ന് രണ്ട് അടിപ്പാതകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. തിരുവാണിക്കാവ് മുതല്‍ മണ്ണുത്തി സെന്റര്‍ വരെ ഇരുവശത്തും കോണ്‍ക്രീറ്റ് കട്ട ഉയര്‍ത്തിക്കെട്ടിയാണ് പാലം നിര്‍മ്മാണം. മണ്ണുത്തി സെന്റര്‍, ഫാംപടി എന്നിവിടങ്ങളിലാണ് മേല്‍പ്പാലത്തിന്റെ ഭാഗമായുള്ള അടിപ്പാത നിര്‍മ്മിച്ചിരിക്കുന്നത്. പണിപൂര്‍ത്തിയായി മേല്‍പ്പാലം തുറന്നാല്‍ മണ്ണുത്തി വഴിയുള്ള യാത്ര സുഗമമാകും. അറുപത് മീറ്റര്‍ വീതിയാണ് പാലത്തിനുള്ളത്. മേല്‍പ്പാല നിര്‍മ്മാണത്തിന് മണ്ണു കിട്ടാന്‍ താമസിച്ചതാണ് പണി 6 മാസം വൈകാന്‍ കാരണമായത്. മേല്‍പ്പാലത്തിന്റെ മുകള്‍ ഭാഗങ്ങളില്‍ മെറ്റല്‍ വിരിച്ച് ടാറിങ്ങ് പൂര്‍ത്തിയാക്കി. മറ്റു ഭാഗങ്ങളില്‍ ടാറിങ്ങ് തുടങ്ങിയിട്ടില്ല. ഏകദേശം 80 ശതമാനം പണി പൂര്‍ത്തിയായി.
അതേസമയം തുരങ്കപാത നിര്‍മ്മാണത്തിന്റെ കമ്മീഷന്‍ കാലാവധി ഈമാസം 31 ന് തീരാനിരിക്കെ എത്രയും പെട്ടെന്ന് പൂര്‍ത്തിയായ ഒന്നാം തുരങ്കപാതയിലൂടെ വാഹനങ്ങളുടെ പരീക്ഷണഓട്ടം നടത്താനുള്ള ഒരുക്കത്തിലാണ്.
നേരത്തെ ഫെബ്രുവരി 25ന് തുരങ്കത്തില്‍ പരീക്ഷണ ഓട്ടം നടത്തുമെന്നാണ് അറിയിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം ഇഴഞ്ഞ് നീങ്ങുന്ന തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിനായി തുരങ്ക നിര്‍മ്മാണ കമ്പനിയായ പ്രഗതി ഗ്രൂപ്പും കെഎംസിയും തമ്മില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച ചര്‍ച്ച നീണ്ടുപോവുകയാണ്.
ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വായ്പ നല്‍കുന്നത് നിര്‍ത്തിയതോടെയാണ് തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഇഴഞ്ഞ് നീങ്ങാനിടയായത്. ഇതിനുപുറമേ ശമ്പള കുടിശിക നല്‍കാത്തതിനെതുടര്‍ന്ന് കരാര്‍ തൊഴിലാളികള്‍ പണി നിര്‍ത്തിവെച്ചതും നിര്‍മ്മാണ പ്രവൃത്തികള്‍ തടസപ്പെടാനിടയായി. നിലവിലെ സാഹചര്യങ്ങള്‍ അനുസരിച്ച് പ്രതീക്ഷിച്ചതിലും ഏറെ വൈകി മാത്രമാണ് തുരങ്കപാത തുറന്നു കൊടുക്കാന്‍ ഇനി സാധിക്കുകയുള്ളൂ.
Next Story

RELATED STORIES

Share it