malappuram local

മണ്ണും മരങ്ങളും ഇടിഞ്ഞുവീണ് ലൈഫ് പദ്ധതിയില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു

വേങ്ങര: കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകി വീണും ലൈഫ് പദ്ധതിയില്‍ നിര്‍മാണത്തിലിരുന്ന വീടു തകര്‍ന്നു.  ഊരകം പഞ്ചായത്തിലെ കോങ്കടപ്പാറയില്‍ പരേതനായ വേലായുധപ്പണിക്കരുടെ ഭാര്യ കൈനിക്കര ചന്ദ്രമ്മ (65) യുടേതാണു വീട്. ബുധനാഴ്ച്ച രാവിലെ പത്തു മണിയോടെയാണു സംഭവം. ലൈഫ് പദ്ധതിയില്‍ പണി ആരംഭിച്ച വീടിന്റെ മേല്‍ക്കൂര ഏതാനും ദിവസം മുമ്പാണു കോണ്‍ക്രീറ്റ് ചെയ്തത്.
വീടിന്റെ അടുക്കള, വരാന്ത എന്നിവ നിലനില്‍ക്കുന്ന ഭാഗത്തേക്കാണ് 25 അടിയോളം ഉയരത്തില്‍ നിന്നും മണ്ണും പ്ലാവ്, മാവ് എന്നീ മരങ്ങളും വീണത്. ഈ ഭാഗത്തെ സ്ലാബ്, ചുവര്, ജനലുകള്‍ എന്നിവ തകര്‍ന്നു.മൂന്നു ഗഡു ധനസഹായം ലഭിച്ച വീടിന് തേപ്പുപണിയും വാതിലും പൂര്‍ത്തിയാക്കിയാല്‍ താമസത്തിനാവുകയും നാലാം ഗഡു ലഭിക്കുകയും ചെയ്യുമായിരുന്നു. കോണ്‍ക്രീറ്റ് പൊട്ടിയതോടെ മേല്‍ക്കൂര പൂര്‍ണമായും മാറ്റി പണിയേണ്ടി വരും ചന്ദ്രമ്മ ഇപ്പോള്‍ വാടക വീട്ടിലാണ് താമസം.
Next Story

RELATED STORIES

Share it