ernakulam local

മണ്ണിനു ചേരുന്ന വൃക്ഷത്തൈ നട്ടുപിടിപ്പിക്കണം: ജില്ല വികസന സമിതി

കൊച്ചി: മരങ്ങള്‍ കടപുഴകി ഉണ്ടായേക്കാവുന്ന ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനു ഭാവിയില്‍ ഓരോ സ്ഥലത്തെയും മണ്ണിനു ചേരുന്ന വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കണമെന്നു ജില്ല വികസന സമിതി യോഗത്തില്‍ നിര്‍ദേശം.
ഇന്നലെ കലക്ടറേറ്റ് സമ്മേളന ഹാളില്‍ ജില്ല കലക്ടര്‍ എം ജി രാജമാണിക്യത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടത്. തൃക്കാക്കര എംഎല്‍എ പി ടി തോമസ് ആണ് ഇക്കാര്യം ശ്രദ്ധയില്‍കൊണ്ടുവന്നത്. സോഷ്യല്‍ ഫോറസ്ട്രിയുടെ പദ്ധതി റിപോര്‍ട്ട് സംബന്ധിച്ചുള്ള മറുപടിയിലാണിത് പരാമര്‍ശ വിഷയമായത്.
ആലുവ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ജീവനു ഭീഷണിയെന്നു തോന്നുന്ന മരങ്ങള്‍ വെട്ടി മാറ്റുന്നതിന് വനം വകുപ്പിന്റെ ആവശ്യമില്ലെന്നു സോഷ്യല്‍ ഫോറസ്ട്രി ജില്ല ഡിഎഫ്ഒ യോഗത്തില്‍ അറിയിച്ചു. ഓരോ സ്ഥലത്തെയും മണ്ണിനു യോജ്യമായ വൃക്ഷത്തൈകള്‍ നടണമെന്നു എറണാകുളം ലോ കോളജിന്റെ പരിസരത്ത് നൂറുവര്‍ഷമെങ്കിലും പഴക്കമുള്ള വൃക്ഷങ്ങള്‍ ഉദാഹരണമാക്കി പി ടി തോമസ് എംഎല്‍എ പറഞ്ഞു. മണ്ണ് പരിശോധിച്ച് ഊട്ടിയില്‍ നിന്നു കൊണ്ടുവന്ന തൈകള്‍ നട്ടുണ്ടായ മരങ്ങളാണ് അവയെന്ന് അദ്ദേഹം പറഞ്ഞു.

കാക്കനാട്: ജില്ലയിലെ എംഎല്‍എമാരും ജില്ലാതല വകുപ്പ് തലവന്മാരും ഉള്‍പ്പെട്ട ജില്ലാ വികസന സമിതിയോഗം പ്രഹസനമാവുന്നു. മാസത്തെ അവസാനത്തെ ശനിയാഴ്ച കലക്ടറുടെ അധ്യക്ഷതയിലാണ് യോഗം നടക്കുക.
ജനപ്രതിനിധികള്‍ വളരെ കുറച്ചുപേര്‍മാത്രമേ പങ്കെടുക്കാറുള്ളൂ. തിരഞ്ഞെടുപ്പുകഴിഞ്ഞ് ആദ്യത്തെ യോഗമായിരുന്നു ഇന്നലെ. 14 എംഎല്‍എമാരില്‍ മൂന്നുപേരാണ് പങ്കെടുത്തത്. പി ടി തോമസ്, വി പി സജീന്ദ്രന്‍, എം സ്വരാജ് എന്നിവര്‍.
ജില്ലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ആവശ്യമായ നടപടികള്‍ നിര്‍ദേശിക്കുവാനുമാണ് യോഗം ചേരുന്നത്. പക്ഷേ ജനപ്രതിനിധികളുടെ അഭാവം കാരണം കാര്യമായ നടപടികളില്ല. ഉദ്യോഗസ്ഥര്‍ ശരിയായ രീതിയിലുള്ള റിപോര്‍ട്ടുകള്‍ അവതരിപ്പിക്കുന്നതില്‍ വീഴ്ച വരുത്തുന്നതായി പി ടി തോമസ് എംഎല്‍എ ഇന്നലത്തെ യോഗത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it