palakkad local

മണ്ണാര്‍ക്കാട് സര്‍ക്കാര്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന് പാട്ടത്തിന് നല്‍കാന്‍ നീക്കം

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മിനി സിവില്‍ സ്‌റ്റേഷന്‍ കോംപൗണ്ടിലെ ഭൂമി സ്വകാര്യ ട്രസ്റ്റിന് പാട്ടത്തിന് നല്‍കാന്‍ നീക്കം. മേല്‍കൂര തകര്‍ന്ന പഴയ കെട്ടിടമടങ്ങുന്ന നാലുസെന്റ് ഭൂമിയാണ് ട്രസ്റ്റിന് നല്‍കാന്‍ അണിയറയില്‍ നീക്കങ്ങള്‍ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഫയല്‍ ജില്ലാ തല ഭരണകൂട ഉദ്യോഗസ്ഥരുടെ പരിഗണനയിലാണ്. സ്ഥലം പാട്ടത്തിന് നല്‍കാന്‍ ഉന്നത തല സമ്മര്‍ദ്ദമുണ്ടെന്നാണ് അറിയുന്നത്. ഭരണ കേന്ദ്രത്തിനകത്തുളള കെട്ടിടവും സ്ഥലവും സ്വകാര്യ ട്രസ്റ്റിന് കൈമാറുന്നത് നിയമ ലംഘനമാണെന്നാണ് ചുണ്ടിക്കാട്ടപ്പെടുന്നു. കുന്തിപ്പുഴ വിലാസമായി കാണിക്കുന്ന ഒരു ട്രസ്റ്റാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. 2017 മാര്‍ച്ചിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മിനിസിവില്‍ സ്‌റ്റേഷന്‍ കെട്ടിടത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പുമായി ചേര്‍ന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തിയിരുന്ന ഇ-കേന്ദ്രം തഹസില്‍ദാരുടെ നേതൃത്വത്തില്‍ പൊളിച്ചു നീക്കിയിരുന്നു.  20രൂപ മാത്രം സര്‍വീസ് ചാര്‍ജ് ഈടാക്കി നടത്തിയിരുന്ന കേന്ദ്രം സ്വകാര്യ ലോബിയെ സഹായിക്കുന്നതിന്റെ ഭാഗമായാണ് പൊളിച്ചു നീക്കിയയതെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it