palakkad local

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്: ലീഗിന് അനുവദിച്ച കാലപരിധി നാളെ തീരും

മണ്ണാര്‍ക്കാട്: മുന്നണി ധാരണ പ്രകാരം  മുസ്‌ലിം ലീഗിന് നല്‍കിയ മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തിന്റെ കാലാവധി നാളെ അവസാനിക്കും. സമയ പരിധി അവസാനിക്കാറായതോടെ പ്രസിഡന്റ് പദത്തില്‍ കണ്ണുവച്ച് കോണ്‍ഗ്രസില്‍ ഒന്നിലധികം പേര്‍ രംഗത്ത്. യുഡിഎഫ് ധാരണ പ്രകാരം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി ലീഗ് നാളെ ഒഴിയണം. രണ്ടര വര്‍ഷം ലീഗും രണ്ടര വര്‍ഷം കോണ്‍ഗ്രസുമെന്ന ധാരണയില്‍ ലീഗിന്റെ രണ്ടര വര്‍ഷമാണ് നാളെ തീരുന്നത്. എന്നാല്‍ ധാരണ തിയ്യതിക്കു തന്നെ രാജിവയ്ക്കില്ലന്നാണ് ലീഗിന്റെ നിലപാട്. മെയ് 20ന് മുമ്പ് രാജിയെന്നാണ് അവര്‍ നല്‍കുന്ന സൂചന.
ഇത് കോണ്‍ഗ്രസ് സമ്മതിക്കുമോ എന്ന് കണ്ടറിയണം. കോണ്‍ഗ്രസില്‍ ഒന്നിലേറെ പേര്‍ പ്രസിഡന്റ് കസേര നോട്ടം വെക്കുന്നുണ്ട്. കോണ്‍ഗ്രസിന് ബ്ലോക്ക് പഞ്ചായത്തില്‍ നാല് അംഗങ്ങളാണുള്ളത്.  ധാരണ പ്രകാരം രാജിയുണ്ടായില്ലെങ്കില്‍ പഞ്ചായത്തുകളിലെ ധാരണകളിലും അഴിച്ചു പണിയുണ്ടാവുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ഇതിലേക്കൊന്നും കാര്യങ്ങള്‍ എത്തില്ലന്നും ധാരണ പ്രകാരും കാര്യങ്ങള്‍ നടക്കുമെന്നും  ഇരു പാര്‍ട്ടികളുടെയും മുതിര്‍ന്ന നേതാക്കള്‍പറഞ്ഞു. പ്രസിഡന്റ് പദവിയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കമൊന്നും ഇല്ലന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.  17 അംഗഭരണ സമിതിയില്‍ മുസ്‌ലിം ലീഗ്-5, കോണ്‍ഗ്രസ്-4, സിപിഎം-7,സിപിഐ-1 എന്നിങ്ങനെയാണ് കക്ഷിനില.
Next Story

RELATED STORIES

Share it