palakkad local

മണ്ണാര്‍ക്കാട് കുടിവെള്ള വിതരണം അവതാളത്തില്‍

മണ്ണാര്‍ക്കാട്: കുന്തിപ്പുഴയ്ക്കു ം നെല്ലിപ്പുഴയ്ക്കും സ്ഥിതി ചെയ്യുന്ന മണ്ണാര്‍ക്കാട്ടുകാര്‍ക്കാട് കുടിവെള്ളം കിട്ടാക്കനിയാണ്. ഒരാഴ്ച പൂര്‍ണമായി ശരിയായ വിധത്തില്‍ ശുദ്ധജലം മണ്ണാര്‍ക്കാട്ടുകാര്‍ക്കു ലഭിക്കാറില്ല.
മണ്ണും ആറും കാടും ചേര്‍ന്നതാണ് മണ്ണാര്‍ക്കാടെന്ന് ആലങ്കാരികമായി പറയാറുണ്ടെങ്കിലും കുടിവെള്ളം കിട്ടിയാല്‍ കിട്ടിയെന്ന സ്ഥിതിയായിരിക്കുന്നു. മേജര്‍ ശുദ്ധജലി വിതരണ പദ്ധതിയെന്ന പേരിലുള്ള കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം വര്‍ഷങ്ങളായി കാര്യക്ഷമമല്ല. കുടിവെള്ള വിതരണം മുടങ്ങാന്‍ ഓരോരോ കാരണങ്ങളാണുള്ളത്.
പൈപ്പ് പൊട്ടലാണ് പ്രധാനമായും കുടിവെള്ളം മുടക്കുന്നത്. കാലപഴക്കം കാരണം ദ്രവിച്ച പൈപ്പുകളാണ് ശുദ്ധ ജല വിതരണത്തിനു ഉപയോഗിക്കുന്നത്. കുന്തിപ്പുഴ മുതല്‍ നെല്ലിപ്പുഴ വരെ ദേശീയ പാതയിലൂടെയാണു പൈപ്പ് കടന്നു പോകുന്നത്. ദേശീയ പാതയില്‍ പൈപ്പ് പൊട്ടുന്നത് നിത്യ സംഭവമാണ്. ഒരിക്കല്‍ പൊട്ടിയ പൈപ്പ് നന്നാക്കാന്‍ ആഴ്ചകള്‍ എടുക്കും. അതുവരെ കുടിവെള്ളം തടസ്സപ്പെടും.
നന്നാക്കി രണ്ടാം ദിവസം മറ്റൊരിടത്ത് പൊട്ടും. ഇതാണ് സ്ഥിതി. പമ്പ് ഹൗസിലെ മോട്ടോര്‍ കേടാവുന്നതാണ് മറ്റൊരു കാരണം. സ്‌പെയര്‍ മോട്ടോറുകള്‍ ഉണ്ടെങ്കിലും പണി മുടക്കുമ്പോള്‍ എല്ലാം ഒരുമിച്ചാണു മുടക്കാറ്.
ഇതിനെല്ലാം പുറമെ വാട്ടര്‍ അതോറിറ്റിയിലെ ചിലരുടെ ഇടപെടല്‍ മൂലം ചില ഭാഗങ്ങളിലേക്കു വെള്ള പ്രത്യേക സമയങ്ങളില്‍ വെള്ളം ലഭിക്കാറെ ഇല്ല. മഴക്കാലത്ത് പോലും ഇത്തരം സാഹചര്യങ്ങളില്‍ വെള്ളം പണം കൊടുത്തു വാങ്ങകയാണ് നാട്ടുകാര്‍ ചെയ്യുന്നത്. ഇതേകുറിച്ചൊക്കെ പരാതി പറഞ്ഞ് ജനങ്ങള്‍ക്ക് മടുത്തു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ജനപ്രതിനിധികളും മൗനം പാലിക്കുകയാണ്.
ഇതു തന്നെയാണു വാട്ടര്‍ അതോറിറ്റി അധികൃതരുടെ അലംഭാവത്തിന് ആക്കം കൂട്ടുന്നത്.
കുടിവെള്ള പദ്ധതി
ഉദ്ഘാടനം ചെയ്തു
കൊല്ലങ്കോട്: ജില്ലാ പഞ്ചായത്ത് 10ലക്ഷം ചെലവഴിച്ച് മുതലമട പഞ്ചായത്തിലെ തിരുമിക്കുളമ്പില്‍ നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയും വാട്ടര്‍ ടാങ്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ അധ്യക്ഷയായി. ബ്ലോക്ക് പ്രസിഡന്റ് ശാരദാ തുളസീദാസ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം സന്തോഷ്‌കുമാര്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it