palakkad local

മണ്ണാര്‍ക്കാട്ട് പനി പടരുന്നു; ആശങ്കയോടെ മേഖല



മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ട് പനി ബാധിച്ച് പ്രതിദിനം ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം ദിവസവും കൂടുകയാണ്. കഴിഞ്ഞ ദിവസം വീട്ടമ്മ മരിച്ചത് മേഖലയില്‍ ആശങ്ക വര്‍ധിപ്പിച്ചു. താലൂക്ക് ആശുപത്രിയില്‍ മാത്രം പ്രതിദിനം ആയിരത്തി അഞ്ഞൂറോളം പേരാണ് ചികില്‍സ തേടിയെത്തുന്നത്. കിടത്തിച്ചികില്‍സ തേടുന്നവരുടെ എണ്ണം ആശുപത്രിക്ക് ഉള്‍കൊള്ളാന്‍ കഴിയുന്നതില്‍ അപ്പുറമാണ്. സ്വകാര്യ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ചികില്‍സ തേടുന്നവരുടെ കണക്ക് വേറെയാണ്. 200പേര്‍ക്ക് ഇതിനകം ഡെങ്കി സ്ഥിരീകരിച്ചു. ഇവര്‍ സമീപ ജില്ലകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ചികില്‍സയിലാണ്. നഗരസഭയിലെ നായാടിക്കുന്ന്, നാരങ്ങപറ്റ ഭാഗങ്ങളില്‍ മഴയ്ക്കു മുമ്പെ പനി പടര്‍ന്നിരുന്നു. കോട്ടോപ്പാടം പഞ്ചായത്തിലാണ് കൂടുതല്‍ ഡെങ്കിപ്പനിക്കാര്‍. അലനല്ലൂര്‍, കുമരംപുത്തൂ ര്‍, തെങ്കര, കാരാകുര്‍ശ്ശി, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, കരിമ്പ പഞ്ചായത്തുകളിലും ഡെങ്കി ഉള്‍പ്പെടെയുള്ള പകര്‍ച്ചപ്പനി വ്യാപകമാണ്. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ കുറവാണ് പനി പടരാന്‍ കാരണം. റോഡിന്റെ വശങ്ങളിലെല്ലാം മാലിന്യം വലിച്ചെറിയുന്നതിന് ഇപ്പോഴും കുറവില്ല. കൂടാതെ മറ്റു ജില്ലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ പോലും മണ്ണാര്‍ക്കാട്ട് എത്തിക്കുന്നുണ്ട്. അട്ടപ്പാടി ചുരമാണ് പ്രധാനമായും മാലിന്യം തള്ളുന്ന സ്ഥലം. മഴ പെയ്താല്‍ മുഴവന്‍ മാലിന്യവും കുടിവെള്ള സ്രോതസ്സുകളിലാണ് എത്തുന്നത്. ഇതൊന്നും തടായന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
Next Story

RELATED STORIES

Share it