Pathanamthitta local

മണ്ണടി വെള്ളൂര്‍ ഏലായില്‍ അധികൃതരുടെ ഒത്താശയോടെ നെല്‍വയല്‍ നികത്തി

കടമ്പനാട്: ഒരു പതിറ്റാണ്ടിലേറെക്കാലം തരിശുകിടന്ന മണ്ണടി വെള്ളൂര്‍ ഏലായിലെ 15 ഏക്കറില്‍ നിറകതിരണിഞ്ഞ് സന്തോഷം വിട്ടൊഴിയും മുമ്പേ മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് വ്യക്തി ആഴത്തിലുള്ള പണകോരിയതുമൂലം നിലമേല്‍ വലിയതോട്ടില്‍ നിന്നുമുളള പാടത്തേക്കുളള നീരൊഴുക്ക് ഇല്ലാതായി. താഴ്ഭാഗത്തുള്ള ഏക്കറുകണക്കിന് നെല്‍പ്പാടങ്ങളിലേക്കുളള നീര്‍ച്ചാലുകള്‍ മൂടിയത് വെളളൂര്‍ ഏലായിലെ കൃഷിയെ സാരമായി ബാധിക്കും.
2008ലെ തണ്ണീര്‍ത്തട സംരക്ഷണ നിയമം കാറ്റില്‍പ്പറത്തി അടൂരിലെ ഉയര്‍ന്ന റവന്യൂ ഉദ്യോഗസ്ഥനെ കൂട്ടുപിടിച്ചാണ് നിലം പണകോരിയത് എന്നു പാടശേഖരസമിതി ആരോപിച്ചു. 16 വര്‍ഷക്കാലമായി കൃഷിചെയ്യാതെ തരിശുകിടന്ന 15 ഏക്കര്‍ നെല്‍പ്പാടം പഞ്ചായത്തിന്റെയോ ബന്ധപ്പെട്ട വകുപ്പുകളുടേയോ സഹായങ്ങള്‍ ലഭിക്കാതെ പാട്ടത്തിനെടുത്ത ഒരു കൂട്ടം യുവാക്കളുടെയും കര്‍ഷകത്തൊഴിലാളികളുടെയും മാസങ്ങളോളം ഉളള ശ്രമഫലവും സ്വപ്‌നങ്ങളുമാണ് ഒറ്റ ദിവസംകൊണ്ട് ഇല്ലാതായത്.
അതിവിശാലമായ വെള്ളൂര്‍ പാടശേഖരസമിതി ഉള്‍പ്പെടുന്ന നീര്‍ച്ചാലുകള്‍ മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് നികത്തി കൃഷി തടസ്സപ്പെടുത്തിയ മേലേതില്‍ പുത്തന്‍വീട്ടില്‍ വര്‍ഗീസ് തോമസിനെതിരേ നിയമനടപടി സ്വീകരിച്ച് നെല്‍വയല്‍ പൂര്‍വസ്ഥിതിയില്‍ ആക്കണമെന്ന് മണ്ണടി പ്രകൃതി സംരക്ഷണസമിതി സെക്രട്ടറി അവിനാഷ് പള്ളിനഴികത്ത്, പ്രസിഡന്റ്‌സി ശരത്ചന്ദ്രന്‍ നായര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it