Alappuzha local

മണ്ണഞ്ചേരിയില്‍ വിതരണം ചെയ്ത തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡില്‍ പിശക്

മണ്ണഞ്ചേരി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഞ്ഞിക്കുഴിയിലെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്ത തിരിച്ചറിയല്‍ കാര്‍ഡില്‍ വിലാസത്തില്‍ പിശക്. കഞ്ഞിക്കുഴി പഞ്ചായത്ത് 10,14 വാര്‍ഡുകള്‍ ഉള്‍പ്പെട്ട 146-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാര്‍ക്ക് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡിലാണ് മേല്‍വിലാസം തെറ്റിയത്.
ഈ ബൂത്തിലെ അഞ്ഞൂറിലേറെ വോട്ടര്‍മാരാണ് കളര്‍ ഫോട്ടോ പതിച്ച പുതിയ തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷ നല്‍കിയിരുന്നത്. അപേക്ഷയോടൊപ്പം പഴയ കാര്‍ഡിന്റെ പകര്‍പ്പും വിലാസം തെളിയിക്കുന്ന രേഖകളും ബന്ധപ്പെട്ടവര്‍ക്ക് ഹാജരാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പുതിയ കാര്‍ഡ് ലഭിച്ചപ്പോഴാണ് തപാല്‍ ഓഫിസിന്റെ പേര് തെറ്റായി രേഖപ്പെടുത്തിയത് അറിയുന്നത്.
എസ് എല്‍ പുരം പോസ്റ്റോഫിസിന് പകരം മുഹമ്മ എന്നാണ് കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പിശക് ഉടനെ തിരുത്തി നല്‍കിയില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനും മറ്റാവശ്യങ്ങള്‍ക്കും കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയാതെവരുമോയെന്നാണ് ഇവരുടെ ആശങ്ക.
Next Story

RELATED STORIES

Share it