Alappuzha local

മണ്ണഞ്ചേരിയിലെ സിപിഎം അക്രമം അവസാനിപ്പിക്കണം: എസ്ഡിപിഐ

മണ്ണഞ്ചേരി: ആപ്പൂര് കേന്ദ്രീകരിച്ച് സി.പി.എം നടത്തുന്ന ആ ക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ പ്രതിഷേധമുണ്ടാവുമെന്ന് എസ് ഡി പി ഐ മണ്ണഞ്ചേരി തെക്ക് പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പു നല്‍കി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും മനംമടുത്ത് എസ് ഡി പി ഐയില്‍ വരുന്നവരെ തടയുവാനും ഭീഷണിപ്പെടുത്താനുമുളള സിപിഎം നീക്കം യാതൊരു കാരണവശാലും അംഗീകരിക്കില്ല. പ്രസവം കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന യുവതിയേയും ഏഴു ദിവസം പ്രായമുള്ള കുട്ടിയേയും യാതൊരു കാരണവുമില്ലാതെ ആക്രമിച്ച പത്തംഗ സംഘത്തെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it