kasaragod local

മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളും ഹൈടെക്കാക്കും: മന്ത്രി

കാഞ്ഞങ്ങാട്: മണ്ഡലത്തിലെ ഇരുനൂറിലധികം വരുന്ന എല്ലാ സര്‍ക്കാര്‍ എല്‍പി, യുപി, സ്‌കൂളുകളും ഉയര്‍ന്ന സാങ്കേതിക വിദ്യ ഉറപ്പുവരുത്തുന്ന ഹൈടെക് പഠനസംവിധാനങ്ങള്‍ ഒരു വര്‍ഷത്തിനകം നടപ്പിലാക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് രണ്ടുകോടിയിലധികം വരുന്ന ഭീമന്‍ പദ്ധതി അടുത്ത ഒരു വര്‍ഷത്തിനകം നടപ്പാക്കുന്നത്.
മേലാങ്കോട്ട് എസി കണ്ണന്‍ നായര്‍ സ്മാരക ഗവ. യുപി സ്‌ക്കൂളില്‍ പുതുതായി നിര്‍മിച്ച മൂന്ന് ക്ലാസ് മുറികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സൂലൈഖ, പി അപ്പുക്കുട്ടന്‍, പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എ അനില്‍കുമാര്‍, നഗരസഭാ കൗണ്‍സിലര്‍ സി കെ വത്സലന്‍, ഡിപിഒ പി പി വേണുഗോപാലന്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ വി പുഷ്പ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പി വി ജയരാജന്‍, പിടിഎ പ്രസിഡന്റ്് അഡ്വ. പി എന്‍ വിനോദ്കുമാര്‍, വി മധുസൂദനന്‍, അഡ്വ. കെ രാജ്‌മോഹന്‍, ബല്ല ബാബു, ബി ഗംഗാധരന്‍, പി കുഞ്ഞികൃഷ്ണന്‍, പി മുരളി, സജിത്ത് നെല്ലിക്കാട്ട്, എന്‍ കെ വിനീഷ്, വി അശോകന്‍, കെ ശരത്ത്, എച്ച് എന്‍ പ്രകാശ് സംസാരിച്ചു.
Next Story

RELATED STORIES

Share it