Kottayam Local

മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട ബാലറ്റ് യൂനിറ്റുകള്‍ അനുവദിച്ചു

കോട്ടയം: തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട കണ്‍ട്രോള്‍ ബാലറ്റ് യൂനിറ്റുകള്‍ അനുവദിച്ചു.
പാല മണ്ഡലത്തില്‍ 170 കണ്‍ട്രോള്‍ യൂനിറ്റുകളും (അധികമായി 23) കടുത്തുരുത്തിയില്‍ 166ഉം (അധികമായി 23) വൈക്കത്ത് 148ഉം (അധികമായി 20) ഏറ്റുമാനൂരില്‍ 154ഉം (അധികമായി 21) കോട്ടയത്ത് 158ഉം (അധികമായി 22) പുതുപ്പള്ളിയില്‍ 158ഉം (അധികമായി 22) ചങ്ങനാശ്ശേരി 154ഉം (അധികമായി 21) കാഞ്ഞിരപ്പള്ളിയില്‍ 161ഉം (അധികമായി 22) പൂഞ്ഞാറില്‍ 322ഉം (അധികമായി 44) കണ്‍ട്രോള്‍ ബാലറ്റു യൂനിറ്റുകളുമാണ് കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി നല്‍കിയത്.
വിതരണ ചടങ്ങില്‍ പൊതുനിരീക്ഷകരായ ഭഗ്‌വാന്‍ ശങ്കര്‍, ആര്‍ ജെ ഹിലാനി, ആഷിഷ് കുമാര്‍ എന്നിവരും സന്നിഹിതരായി. ഓരോ നിയോജക മണ്ഡലത്തിലെയും റിട്ടേണിങ് ഓഫിസറുടെ നേതൃത്വത്തിലുളള സംഘമാണ് ബാലറ്റ് യൂനിറ്റുകള്‍ സ്വീകരിച്ചത്. ബാലറ്റ് യൂനിറ്റുകള്‍ കൊണ്ടുപോവാന്‍ പ്രത്യേകമായി തയ്യാറാക്കിയ കവചിത വാഹനത്തില്‍ പോലിസ് സുരക്ഷയോടെയാണ് ബാലറ്റ് യൂനിറ്റുകള്‍ അതത് നിയോജകമണ്ഡലങ്ങളില്‍ എത്തിച്ചത്. ഇവിടത്തെ സ്‌ട്രോങ് റൂമിന് സംസ്ഥാന പോലിസ്-കേന്ദ്ര സേന എന്നിവയുടെ സംരക്ഷണവും ഏര്‍പ്പെടുത്തിയിട്ടണ്ട്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷണറുടെ സോഫ്റ്റ് വെയറില്‍ നടക്കുന്ന ബാലറ്റ് യൂനിറ്റുകളുടെ രണ്ടാഘട്ട തരം തിരിക്കല്‍ മെയ് ഒമ്പത് രാവിലെ 11ന് കലക്ടറേറ്റില്‍ നടക്കും. തരംതിരിക്കല്‍ നടക്കുമ്പോള്‍ തിരഞ്ഞെടുപ്പ് നിരീക്ഷകരും സ്ഥാനാര്‍ഥികളും പങ്കെടുക്കും.
Next Story

RELATED STORIES

Share it