ernakulam local

മണ്ഡലം കേന്ദ്രങ്ങളില്‍ എസ്ഡിപിഐ ധര്‍ണ ഇന്ന്

കൊച്ചി: മതേതര ഇന്ത്യയുടെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് കാല്‍നൂറ്റാണ്ട് തികയുന്ന ഇന്ന് എസ്ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണകള്‍ നടത്തുമെന്ന് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ അറിയിച്ചു.
ബാബരി മസ്ജിദിന്റെ പുനര്‍നിര്‍മാണത്തിലൂടെ മാത്രമാണ് രാഷ്ട്രത്തെ പുനസ്ഥാപിക്കാനാവുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രതിഷേധ ധര്‍ണകള്‍ നടക്കുന്നത്. ജില്ലയില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണകളെ എസ്ഡിപിഐ നേതാക്കള്‍ക്ക് പുറമെ വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ അഭിവാദ്യം ചെയ്യും.
പെരുമ്പാവൂരില്‍ നടക്കുന്ന ധര്‍ണ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്യും. കളമശ്ശേരിയില്‍ ജില്ലാ പ്രസിഡന്റ് പി പി മൊയ്തീന്‍ കുഞ്ഞും ആലുവയില്‍ എസ്ഡിടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സുല്‍ഫിക്കര്‍ അലിയും തൃക്കാക്കരയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസലും ഉദ്ഘാടനം ചെയ്യും. കുന്നത്തുനാട് എസ്ഡിടിയു ജില്ലാ പ്രസിഡന്റ് ഫസല്‍ റഹ്മാനും എസ് ഡിപിഐ ജില്ലാ സെക്രട്ടറിമാരായ നാസര്‍ എളമനയും റഷീദ് എടയപ്പുറവും പറവൂരും വൈപ്പിനിലും നടക്കുന്ന ധര്‍ണകള്‍ ഉദ്ഘാടനം ചെയ്യും. മൂവാറ്റുപുഴയില്‍ ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബും തൃപ്പൂണിത്തുറയില്‍ ജില്ലാ ട്രഷറര്‍ ഷിഹാബ് പടന്നാട്ടും ജില്ലാ കമ്മിറ്റി അംഗങ്ങളായ അബ്ദുര്‍റഹ്മാന്‍ ചേലക്കുളം കൊച്ചിയിലും സുധീര്‍ ഏലൂക്കര കോതമംഗലത്തും ധര്‍ണകള്‍ ഉദ്ഘാടനം ചെയ്യും. വിമണ്‍ ഇന്ത്യാ മൂവ് മൈന്റ് ജില്ലാ ഭാരവാഹികളായ ഇര്‍ഷാന ഷനോജ്, ബാബിയ ടീച്ചര്‍, സുനിത നിസാര്‍, ബിന്ദു വില്‍സണ്‍ തുടങ്ങിയ നേതാക്കള്‍ സംസാരിക്കും.
Next Story

RELATED STORIES

Share it