Flash News

മണിശങ്കര്‍ അയ്യര്‍ക്കെതിരെ രാജ്യദ്രോഹ കേസ്

മണിശങ്കര്‍ അയ്യര്‍ക്കെതിരെ രാജ്യദ്രോഹ കേസ്
X


ജയ്പുര്‍: പാകിസ്താനെ  പ്രശംസിച്ചും ഇന്ത്യയെ അധിക്ഷേപിച്ചും സംസാരിച്ചു എന്നാരോപിച്ച് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ രാജ്യദ്രോഹ കേസ്. ബിജെപി നേതാവ് അശോക് ചൗധരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. രാജസ്ഥാനിലെ കോട്ട അഡിഷണല്‍ ചീഫ് മജിസ്‌ട്രേറ്റിന് മുന്‍പാകെയാണ് ചൗധരി പരാതി നല്‍കിയത്.
കറാച്ചിയില്‍ നടത്തിയ പ്രസംഗത്തിലാണ് മണിശങ്കര്‍ അയ്യര്‍ കേസിനാസ്പദമായ പരാമര്‍ശങ്ങള്‍ നടത്തിയത്. പാകിസ്താനില്‍ നിന്ന് ലഭിക്കുന്ന സ്‌നേഹത്തിക്കാള്‍ കൂടുതല്‍ വെറുപ്പാണ് തനിക്ക് ഇന്ത്യയില്‍ നിന്ന് ലഭിക്കുന്നത് എന്ന് അയ്യര്‍ പ്രസംഗിച്ചതായാണ് റിപോര്‍ട്ടുകള്‍.
അയ്യരുടെ പരാമര്‍ശം പാകിസ്താനെ അനുകൂലിച്ചുകൊണ്ടുള്ളതായതിനാല്‍ തന്റെ ദേശാഭിമാനം വ്രണപ്പെടുത്തിയതായും ചൗധരി പരാതിയില്‍ ആരോപിച്ചു. അതേസമയം  അയ്യരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്നും വിവാദ പരാമര്‍ശം അദ്ദേഹത്തിന്റെ മാത്രം പ്രതികരണമാണെന്നും കോണ്‍ഗ്രസ്് നേതാവ് അഭിഷേക് മനു സിംഗ്വി പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടിയോ, പാര്‍ട്ടിയുടെ ഭാഗമായോ സംസാരിക്കാന്‍ മണിശങ്കര്‍ അയ്യര്‍ക്ക് യാതൊരു അവകാശവുമില്ലെന്നും സിംഗ്വി പറഞ്ഞു.
Next Story

RELATED STORIES

Share it