kozhikode local

മണിയൂര്‍ പഞ്ചായത്തില്‍ പശുക്കള്‍ക്ക് വീണ്ടും പേവിഷബാധ: പ്രദേശവാസികള്‍ ആശങ്കയില്‍

വടകര : മണിയൂര്‍ പഞ്ചായത്തില്‍ പേ വിഷബാധയേറ്റ് മൂന്ന് പശുക്കള്‍ ചത്തതിന് പിന്നാലെ വീണ്ടും പശുക്കള്‍ക്ക് പേ വിഷബാധ ലക്ഷണം കണ്ടെത്തി. മന്തരത്തൂരിലാണ് മൂന്ന് പശുക്കള്‍ക്ക് കൂടി പേ വിഷബാധ ലക്ഷണം കണ്ടെത്തിയിരിക്കുന്നത്. നാമ്പത്ത് കുഞ്ഞിരാമന്‍, എടവണ്ടി അമ്മ ത്, അരീക്കല്‍ മൊഴ്തീന്‍ എന്നിവരുടെ പശുക്കള്‍ക്കാണ് ഇപ്പോള്‍ ലക്ഷണങ്ങള്‍ തുടിങ്ങിയത്. പേ ലക്ഷണം കണ്ടെത്തിയ സാഹചര്യത്തില്‍ തോടന്നൂര്‍ ബ്ലോക്ക് വെറ്റനറി ഡോക്ടര്‍ ഡോകടര്‍ സുനില്‍, മണിയൂര് പഞ്ചായത്ത് വെറ്റനറി ഡോക്ടര്‍ പ്രമോദ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പേ വിഷബാധ ലക്ഷണം വീണ്ടും കണ്ടെത്തിയതോടെ പ്രദേശത്തെ ജനങ്ങളള്‍ ആശങ്കയിലാണ്. ക്ഷീര കര്‍ഷകര്‍ കൂടുതലുള്ള പ്രദേശമാണ് മന്തരത്തൂര്‍. കൂടാതെ പാല്‍ സൊസൈറ്റികളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പശുക്കളെ പരിപാലിച്ചവരും പാല്‍ ഉപയോഗിച്ചവരും വടകര ജില്ലാ ആശുപത്രിയില്‍ കുത്തിവെപ്പ് നടത്തി വരികയാണ്. സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എം ജയപ്രഭയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ സ്ഥിതിഗതികള്‍ വിലയിരുത്തു.കൂടുതല്‍ പരിശോധനകള്‍ നടത്തുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ക്ഷീര കര്‍ഷകര്‍രും പൊതുജനങ്ങളും പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.സ്ഥലം എംഎല്‍എ പാറക്കല്‍ അബ്ദുള്ള പ്രദേശവാസികളുടെ ആശങ്ക അകറ്റുവാന്‍വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടറേയും, ജില്ലാ വെറ്റനറി മെഡിക്കല്‍ ഓഫീസറെയും ഫോണില്‍ ബന്ധപ്പെട്ടു. പ്രദേശത്ത് ലാബ് പരിശോധന നടത്തുവാന്‍ വേണ്ടി പൂക്കോട് വെറ്റനറി കോളജിന്റെ സഹായം പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവ സ്ഥലം സന്ദര്‍ഷിച്ച ശേഷം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോക യോഗത്തില്‍ ഇന്ന് വൈകുന്നേരം 3 മണിക്ക് മന്തരത്തൂര്‍ ഹൈടെക് എംഎല്‍പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ബഹുജന യോഗം നടത്താനും മുഴുവന്‍ പ്രദേശവാസികളെ പങ്കെടുപ്പിക്കുവാനും തീരുമാനിച്ചു. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ഷഹബത്ത് ജൂന, പിടി രമ, കെംഎ ബാലന്‍ മാസ്റ്റര്‍, ഷാജി മന്തരത്തൂര്‍, കെകെ സുരേന്ദ്രന്‍, സോമന്‍ ചെറുവന, എംടികെ ഹംസ, എന്‍ കണ്ണന്‍, വികെ കണാരന്‍, കെകെ നസീം സംസാരിച്ചു. കഴിഞ്ഞ ദിവസം പേ വിഷബാധയേക്ക് മൂന്ന് പശുക്കള്‍ ചത്തുപോയ സാഹചര്യത്തില്‍ കുത്തിവെപ്പ് ക്യാംപുകള്‍ നടത്തിയിരുന്നു. നിലവില്‍ പേ ലക്ഷണം കാണിച്ച പശുവിനും കുത്തിവെപ്പ് നടത്തിയിട്ടുണ്ട്. എന്നാല്‍ വീണ്ടും ലക്ഷണം കാണിച്ചതോടെയാണ് ജനങ്ങള്‍ ആശങ്കയിലായത്. മാത്രമല്ല പാല്‍ കുടിച്ച വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും ആശങ്കയിലാണുള്ളത്.

Next Story

RELATED STORIES

Share it