മണിയുടെ മരണത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് കേന്ദ്ര ലാബ് റിപോര്‍ട്ട്

തൃശൂര്‍: ചലച്ചിത്രനടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് കേന്ദ്ര ലാബ് പരിശോധന റിപോര്‍ട്ട് പുറത്തുവന്നു. ഹൈദരാബാദിലെ കേന്ദ്ര ലാബില്‍ നടത്തിയ രാസപരിശോധനയില്‍ മരണകാരണമാകാവുന്ന അളവില്‍ മെഥനോള്‍ കണ്ടെത്തിയെന്ന് റിപോര്‍ട്ടില്‍ പറയുന്നു. 45 മില്ലിഗ്രാം മെഥനോളാണു കണ്ടെത്തിയത്.
സാധാരണ ബിയര്‍ ഉപയോഗിക്കുന്ന ആളുടെ ശരീരത്തില്‍ കാണുന്നതിനേക്കാള്‍ കൂടിയ അളവാണ് ഇപ്പോഴത്തെ പരിശോധനയില്‍ കണ്ടെത്തിയത്. കൊച്ചി കാക്കനാട്ടെ ലാബില്‍ കണ്ടെത്തിയതിലും അധികമാണിത്. അമിതമായി ബിയര്‍ കഴിച്ചതുകൊണ്ടാവാം മെഥനോളിന്റെ അംശം ശരീരത്തില്‍ കണ്ടെത്താന്‍ കാരണമെന്ന പോലിസിന്റെ പ്രാഥമിക നിഗമനം ഇതോടെ അസ്ഥാനത്തായി. ഇതിനാല്‍ മണിയുടെ മരണം സ്വാഭാവികമാവാന്‍ സാധ്യത കുറവാണെന്ന് കേന്ദ്ര മെഡിക്കല്‍ സംഘം വിലയിരുത്തി.
കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണം സംസ്ഥാനം സിബിഐക്കു വിട്ടിരിക്കുകയാണ്. ചാലക്കുടിയിലെ വീടിനടുത്തുള്ള പാഡി ഹൗസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മണി കഴിഞ്ഞ മാര്‍ച്ച് ആറിനാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരണമടഞ്ഞത്.
Next Story

RELATED STORIES

Share it