thrissur local

മണിയുടെ മരണം: മാര്‍ച്ചും ധര്‍ണയും നടത്തി

ചാലക്കുടി:കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതകള്‍ അവസാനിപ്പിക്കുക, കേസ് അന്വേക്ഷണം സിബിഐക്ക് വിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സാംബവ മഹാസഭയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി കോന്നിയൂര്‍ പി കെ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ കെ സോമന്‍ അധ്യഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് പികെ ശങ്കര്‍ദാസ്, കെ കെ രാമകൃഷ്ണന്‍, കലാഭവന്‍ ജയന്‍,കോട്ടയം തങ്കപ്പന്‍,യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് പ്രദീപ്കൂമാര്‍, ശാന്തകൂമാരി വെളയനാട്, ഷീലചന്ദ്രന്‍,കെ എം കൗസല്യ, എ പി ഗോപിനാഥ്, വടമണ്‍ വിനോജ്, ബാലന്‍ ഇടുക്കി, എ സി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി കെ പ്രാഭാകരന്‍,വി പി പ്രദീപ്കുമാര്‍,പി ടി സന്തോഷ്,കെ ആര്‍ കുട്ടപ്പന്‍ തുടങ്ങിയവര്‍ ധര്‍ണക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it