Flash News

മണിയുടെ മരണം: പുതിയ സംഘം അന്വേഷിക്കും

മണിയുടെ മരണം: പുതിയ സംഘം അന്വേഷിക്കും
X
Kalabhavan mani

[related] നടന്‍ കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കാന്‍ പുതിയ സംഘം. ഹൈദരാബാദിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം കണ്ടെത്തിയ സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പിന്റെ നടപടി.
പുതിയ അന്വേഷണ സംഘത്തില്‍നിന്നും പഴയ സംഘാംഗങ്ങളെ പൂര്‍ണായും ഒഴിവാക്കും. കേസ് അന്വേഷിച്ചിരുന്ന െ്രെകംബ്രാഞ്ച് എസ്പി പിഎന്‍ ഉണ്ണിരാജയെ എറണാകുളം റൂറല്‍ എസ്പിയായി നിയമിച്ച് ജിഷ കേസ് അന്വേഷിക്കുന്ന പുതിയ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സംഘത്തിലൂണ്ടായിരുന്ന ഡിവൈഎസ്പി മാരായ എംകെ സോജന്‍, കെഎസ് സുദര്‍ശന്‍ എന്നിവരെയും ജിഷ കേസ് അന്വേഷിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മണിയുടെ മരണം കൊലപാതകമാണെങ്കില്‍ സാമ്പത്തിക ഇടപാടുകളാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. ഗുരുതരമായ കരള്‍രോഗം ബാധിച്ചിരുന്ന മണിക്ക് വ്യാജമദ്യം ആരു നല്‍കി, ഇവരുടെ ഉദ്ദേശലക്ഷ്യങ്ങള്‍, മണിയുടെ സാമ്പത്തിക ഇടപാട്, സഹായികളുടെയും സുഹൃത്തുക്കളുടെയും ഫോണ്‍ കോളുകളും സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയവ പുതിയ അന്വേഷണസംഘം അന്വേഷിക്കും. മണിയുടെ ശരീരത്തില്‍ മീഥെയ്ല്‍ ആല്‍ക്കഹോളിന്റെ അംശം ഹൈദരാബാദ് ലാബിലെ പരിശോധനയില്‍ വ്യക്തമായതോടെ കേസ് അന്വേഷണം വഴിത്തിരിവിലാണെന്നാണ് റിപ്പോര്‍ട്ട്.

മണിയുടെ മരണം സംബന്ധിച്ച അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന്് ആരോപിച്ച് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ചാലക്കുടിയില്‍ ഉപവാസ സമരം നടത്തുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍, മന്ത്രി എസി മൊയ്തീന്‍ ഇടപെട്ട് സമരത്തില്‍ നിന്ന് കുടുംബാംഗങ്ങളെ പിന്തിരിപ്പിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it