Flash News

മണിയുടെ മരണം : കീടനാശിനി ഉള്ളിലെത്തിയത് മദ്യസല്‍ക്കാരത്തിന് ശേഷം?

മണിയുടെ മരണം : കീടനാശിനി ഉള്ളിലെത്തിയത് മദ്യസല്‍ക്കാരത്തിന് ശേഷം?
X
Mani-new

തൃശൂര്‍: കലാഭവന്‍ മണിയുടെ ശരീരത്തില്‍ കീടനാശിനി കലര്‍ന്നത് പാഡിയില്‍ നടന്ന മദ്യസല്‍ക്കാരം അവസാനിച്ച് മണിക്കൂറുകള്‍ക്കു ശേഷമെന്ന്‌ പോലീസിന്റെ നിഗമനം. ശരീരത്തില്‍ പ്രവേശിച്ചാലുടന്‍ ഛര്‍ദിയും അവശതകളും പ്രകടമാക്കുന്ന കീടനാശിനിയാണ് ഉള്ളില്‍ച്ചെന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ഇത്തരമൊരു നിഗമനത്തിലേക്ക് നീങ്ങുന്നത്.
. മണിക്ക് അവശതകള്‍ അനുഭവപ്പെട്ടത് മദ്യസല്‍ക്കാരം അവസാനിച്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് എന്നതിനാല്‍ പിന്നീടെപ്പഴോ ആണ് കീടനാശിനി ഉള്ളിലെത്തിയതെന്നാണ് കരുതപ്പെടുന്നത്.
ഇന്നലെ പാഡിയിലെ പറമ്പില്‍ നിന്നും കണ്ടെടുത്ത കീടനാശിനി വാങ്ങിയതാര് എന്നതു സംബന്ധിച്ച അന്വേഷണവും പോലീസ് ആരംഭിച്ചിട്ടുണ്ട്.

[related]
Next Story

RELATED STORIES

Share it