Flash News

മണിയുടെ മരണം: ഉപവാസ സമരം പിന്‍വലിച്ചു

[related]നടന്‍ കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് ആരോപിച്ച് ശനിയാഴ്ച ചാലക്കുടിയില്‍ നടത്താനിരുന്ന ഉപവാസ സമരം പിന്‍വലിച്ചതായി സഹോദരന്‍ രാമകൃഷണന്‍ അറിയിച്ചു.
ഉപവാസ സമരത്തെ കുറിച്ച് വന്ന വാര്‍ത്തകള്‍ പുതിയ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചാലക്കുടി എംഎല്‍എ ബിഡി ദേവസ്സിയുടെ നേതൃത്വത്തില്‍ സഹകരണ മന്ത്രി എസി മൊയ്തീനും, മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണനുമായും നടത്തിയ ചര്‍ച്ചയില്‍ എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്ത സാഹചര്യത്തിലാണ് ഉപവാസം പിന്‍വലിച്ചതെന്ന് മണിയുടെ സഹോദരന്‍ ഫെയ്‌സ് ബുക്കല്‍ കുറിച്ചു. അന്വേഷണം ഊര്‍ജിതമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it