thrissur local

മണിയുടെ കുടുംബം നടത്താനിരുന്ന നിരാഹാരസമരം മാറ്റിവച്ചു

ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് മണിയുടെ കുടുംബം ശനിയാഴ്ച ചാലക്കുടിയില്‍ നടത്താനിരുന്ന നിരാഹാര സമരം മാറ്റിവച്ചതായി മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പുതിയ സര്‍ക്കാര്‍ ഉടന്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് നല്കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിവച്ചതെന്നും രാമകൃഷ് ണന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് മന്ത്രി എ സി മൊയ്തീന്‍ അടക്കമുള്ള നേതാക്കള്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും സമരം മാറ്റിവയ്ക്കണമെന്നും കുറ്റവാളികളെ പിടികൂടാന്‍ സത്വര നടപടികള്‍ സ്വീകരിക്കുമെന്നും ഇവര്‍ ഉറപ്പ് നല്കിയതായും രാമകൃഷ്ണന്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിവയ്ക്കുന്നത്.
ബന്ധപ്പെട്ടവര്‍ ഉറപ്പ് പാലിച്ചില്ലെങ്കില്‍ വീണ്ടും സമരത്തിനൊരുങ്ങുമെന്നും പറഞ്ഞു. മണിയുടെ മരണം കൊലപാതമാണ്. ഇതിന് മതിയായ തെളിവുകളുണ്ട്. ഡോ.സുമേഷിനും മണിയുടെ സെക്രട്ടരിക്കും കാര്യങ്ങളറിയാം. തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മണിയുടെ മൃതദേഹം വീട്ടുകാരെ അറിയിക്കാതെ തിടുക്കത്തില്‍ ഡോ.സുമേഷ് വിട്ടതിന് പിന്നില്‍ ദുരൂഹതയുണ്ട്. മണിക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ട പാഡിയിലെ വസ്തുക്കള്‍ രാത്രിതന്നെ ജോബി നീക്കിപ്പിച്ചതിന് പിന്നിലും ദുരൂഹതയുണ്ട്. ഇക്കാര്യങ്ങളെല്ലാം പോലിസില്‍ പറഞ്ഞിട്ടും പോലിസും നടപടി സ്വീകരിച്ചില്ല. മണിയെ അത്യാസന നിലയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും തെട്ടടുത്ത് ഉണ്ടായിരുന്ന ബന്ധുക്കളെ അരിയിച്ചില്ല. സഹോദരനുമായി അവസാനമായി സംസാരിക്കാനുള്ള അവസരവും മനപൂര്‍വ്വം ഇല്ലാതാക്കി. മണിയുടെ ആന്തരീകാവയവങ്ങളുടെ പരിശോധന ഫലം ഇതുവരേയും പോലിസ് വാങ്ങിയിട്ടില്ല. പോലിസ് അലംഭാവം തുടരുകയാണെന്നും രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it