മണിപ്പൂരില്‍ ആയുര്‍വേദം പ്രചരിപ്പിക്കാന്‍ ഔഷധിയുടെ സഹായം തേടും

തിരുവനന്തപുരം: മണിപ്പൂരില്‍ ആയുര്‍വേദം പ്രചരിപ്പിക്കാന്‍ ഔഷധിയുടെ സഹായം മണിപ്പൂര്‍ സര്‍ക്കാര്‍ തേടും. നിലവില്‍ ചൈനീസ് മരുന്നുകളുടെ കടന്നുകയറ്റം മണിപ്പൂരില്‍ അനുഭവപ്പെടുന്നുണ്ട്.
ഇതു ഫലപ്രദമായി തടയാന്‍ ഔഷധിയുടെ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തി സാധിക്കും. മണിപ്പൂര്‍ സര്‍ക്കാര്‍ ഔഷധിയില്‍ നിന്ന് ഇതിനായി മരുന്നുകള്‍ വാങ്ങാന്‍ തീരുമാനിച്ചെന്നും കഴിഞ്ഞ 10ന് തൃശൂരില്‍ ഔഷധി സന്ദര്‍ശിച്ച മണിപ്പൂര്‍ ആരോഗ്യമന്ത്രി എല്‍ ജയന്തകുമാര്‍ സിങ് പറഞ്ഞു.
മണിപ്പൂരില്‍ ആയുര്‍വേദ മരുന്നു നിര്‍മാണത്തിനാവശ്യമായ പച്ചമരുന്നുകള്‍ സുലഭമാണ്. ഔഷധിക്കാവശ്യമുള്ള പച്ചമരുന്നുകള്‍ നല്‍കാന്‍ മണിപ്പൂര്‍ സര്‍ക്കാര്‍ തയ്യാറാണ്. മണിപ്പൂരില്‍ ഔഷധിയുമായി സഹകരിച്ച് ഒരു യൂനിറ്റ് തുടങ്ങാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ സംഘത്തില്‍ ആയുഷ് ജോയിന്റ് സെക്രട്ടറി റംഗനമായ് റാങ് പീറ്റര്‍, ആയുഷ് ഡയറക്ടര്‍മാര്‍, ഡോ. എ ഗുണേശ്വര്‍ ശര്‍മ, ഡോ. എസ് മേമദേവി, എല്‍ ശാന്തി ബാലദേവി ഉണ്ടായിരുന്നു. ഔഷധി ചെയര്‍മാന്‍ ഡോ. കെ ആര്‍ വിശ്വംഭരന്‍ (റിട്ട. ഐഎഎസ്), മാനേജിങ് ഡയറക്ടര്‍ കെ വി ഉത്തമന്‍ ഐഎഫ്എസ് സംഘത്തെ സ്വീകരിച്ചു.
Next Story

RELATED STORIES

Share it