Flash News

മണിപ്പാല്‍ കൂട്ടബലാല്‍സംഗ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്‌

മണിപ്പാല്‍ കൂട്ടബലാല്‍സംഗ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്‌
X
manipal-rapecase
മംഗളൂരു: തിരുവനന്തപുരം സ്വദേശിനിയായ മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയെ റിക്ഷയില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മൂന്ന് പ്രതികളെ ഉഡുപ്പി ജില്ലാ സെഷന്‍സ് ജഡ്ജ് ബി ശിവശങ്കര്‍ വിവിധ വകുപ്പുകള്‍ പ്രകാരം ജീവപര്യന്തം തടവിനും ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു.

തട്ടിക്കൊണ്ടുപോയതിന് 10,000 രൂപ വീതം വേറേയും പിഴ അടക്കണം.
കേസിലെ മുഖ്യപ്രതികളായ യോഗീഷ് പൂജാരി, ഹരിപ്രസാദ് പൂജാരി, ആനന്ദ് എന്നിവരെയാണ് ശിക്ഷിച്ചത്.

കേസിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് യോഗീഷിന്റെ സഹോദരന്‍ ബാലചന്ദ്ര, ഹരി പ്രസാദിന്റെ സഹോദരന്‍ ഹരീന്ദ്ര പ്രസാദ് എന്നിവരെ മൂന്ന് വര്‍ഷം വീതം തടവിനും 5,000 രൂപ വീതം പിഴയടക്കാനും കോടതി വിധിച്ചു.
Next Story

RELATED STORIES

Share it