palakkad local

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ബാല്യകാല സുഹൃത്തുക്കള്‍ മരണപ്പെട്ടു; വേദനയോടെ നാട്ടുകാര്‍

ആലത്തൂര്‍: ബാല്യകാല സുഹൃത്തുക്കള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടത് നാട്ടുകാരെ കണ്ണീരിലാഴ്ത്തി. അത്തിപ്പൊറ്റയില്‍ മീരാന്‍ സാഹിബ്ബിന്റെ മകന്‍ സഫീര്‍ (34), പഴമ്പാലക്കോട് തെക്കുമുറിയില്‍ ചാമിയാരുടെ മകന്‍ പ്രദീപ് (34) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. രോഗാവസ്ഥയില്‍ തിരുവനന്ത പുരത്തെ ആശുപത്രിയിലാണ് ശനിയാഴ്ച രാത്രി 11 മണിയോടെ സഫീര്‍ മരണപ്പെട്ടത്. ഈ വിവരമറിഞ്ഞ പ്രദീപ് ഞായറാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
പ്രദീപിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. സഫീറിന്റെ ഉമ്മ സുബൈദയുടെ വീട് പഴമ്പാലക്കോട് പ്രദീപിന്റെ വീടിന്റെ അടുത്ത വീടാണ്. അങ്ങിനെയാണ് ഇവര്‍ ബാല്യകാലസുഹൃത്തുകളായത്. പിതാവിന്റെ സ്ഥാപനത്തില്‍ തന്നെയായിരുന്നു സഫീറിന് ജോലി. തരൂര്‍ നെല്ലുകുത്താംകുളം പള്ളേക്കാരന്‍ മൊക്കില്‍ വെല്‍ഡിംഗ് വര്‍ക്ക്ഷാപ്പ് നടത്തുകയാണ് പ്രദീപ്.


Next Story

RELATED STORIES

Share it