kozhikode local

'മണാശ്ശേരി ചെമ്പ്രാട്ട് കരിയാത്തന്‍കാവ് ഊരാളന്‍മാര്‍ക്ക് അവകാശപ്പെട്ടത്'

മുക്കം: മണാശ്ശേരി ചെമ്പ്രാട്ട് കരിയാത്തന്‍കാവിന്റെ അവകാശം സംബന്ധിച്ച് ഊരാളന്‍മാര്‍ക്കെതിരെ സേവാ സമിതി നല്‍കിയ ഹരജി കോഴിക്കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി (രണ്ട്) തള്ളി.
സ്വകാര്യ വ്യക്തികളുടെ കൈവശത്തിലുള്ള ആരാധനാലയം നടത്തിപ്പിനുള്ള അധികാരം സ്വകാര്യ വ്യക്തികള്‍ക്ക് മാത്രമാണെന്ന് കോടതി കണ്ടെത്തി. മണാശേരി കരിയാത്തന്‍ കാവിന്റെ നടത്തിപ്പും കൈവശവും ഊരാളന്‍മാര്‍ക്കാണെന്ന് രേഖകളുടെ അടിസ്ഥാനത്തില്‍ കോടതിക്ക് ബോധ്യപ്പെട്ടു.
ഊരാളന്‍മാരായ മണാശേരി പൊയിലില്‍ കൃഷ്ണന്‍കുട്ടി നായര്‍, പൊയിലില്‍ ഭാസ്‌കരന്‍നായര്‍, വട്ടോളി പറമ്പില്‍ മോഹന്‍ദാസ്, വട്ടോളി പറമ്പില്‍ കോമളരാജന്‍, എന്നിവര്‍ക്കെതിരെ പരാതിക്കാരനായ സേവാ സമിതി സെക്രട്ടറി എം പി രഞ്ജിത് കുമാര്‍ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്.
ഊരാളന്‍മാര്‍ക്ക് വേണ്ടി അഡ്വ. പി സി ശരത്ചന്ദ്രന്‍ ഹാജരായി.
Next Story

RELATED STORIES

Share it