Second edit

മണല്‍



മണല്‍ക്കോട്ടയെന്നാല്‍ വലിയ ഉറപ്പൊന്നുമില്ലാത്ത എന്തിനെയും ഉദ്ദേശിച്ചുള്ള പ്രയോഗമാണ്. എന്നാല്‍, ആധുനിക കാലത്ത് വികസനത്തിന്റെ ആധാരശില തന്നെ മണലാണ്. മണലില്ലെങ്കില്‍ മഹാനഗരങ്ങളില്ല, അംബരചുംബികളായ വന്‍ കെട്ടിടങ്ങളില്ല, ലോകമാകെ പടര്‍ന്നുപിടിക്കുന്ന നിരത്തുകളുടെ മഹാശൃംഖലകളില്ല. അതിനാല്‍ മണല്‍ ഇന്ന് ലോകത്ത് ഏറ്റവും ഡിമാന്‍ഡുള്ള അവശ്യവസ്തുവായി മാറിയിരിക്കുന്നു. പുഴകളില്‍ നിന്നും കടലില്‍ നിന്നുമൊക്കെയാണ് മണല്‍ ഖനനം ചെയ്‌തെടുക്കുന്നത്. ലോകത്ത് ഖനനം ചെയ്‌തെടുക്കുന്ന വസ്തുക്കളില്‍ 85 ശതമാനവും മണലാണെന്ന് ഗവേഷകര്‍ പറയുന്നു. മണല്‍ക്ഷാമം ലോകരാജ്യങ്ങള്‍ക്കു തന്നെ വലിയ പ്രശ്‌നമാണ്. നിയമം ലംഘിച്ചാണ്് മിക്ക രാജ്യങ്ങളിലും മണല്‍ ഖനനം നടക്കുന്നത്. ഇന്ത്യയില്‍ മണല്‍മാഫിയ ശക്തമാണ്. കാരിബിയന്‍ ദ്വീപുകളില്‍ ബീച്ചുകൡ നിന്ന് മണല്‍ മുഴുക്കെ കള്ളന്‍മാര്‍ കൊണ്ടുപോയതിനാല്‍ കടല്‍ കടന്നാക്രമിക്കുകയാണ്. എന്താണ് പോംവഴി എന്നതിനെക്കുറിച്ച് ഇപ്പോള്‍ ലോകം തലപുകഞ്ഞ് ആലോചിക്കുന്നുണ്ട്. മണലിന് ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണു പലരും. പൊളിച്ച കെട്ടിടങ്ങളുടെ കോണ്‍ക്രീറ്റ് തന്നെ വീണ്ടും നിര്‍മാണാവശ്യത്തിന് ഉപയോഗിക്കുന്നുണ്ട് പലയിടത്തും. ബ്രിട്ടനില്‍ ഇത്തരം അവശിഷ്ടങ്ങളുടെ മൂന്നിലൊന്ന് പുനരുപയോഗിക്കുന്നുണ്ട്. കാശുള്ള കൂട്ടര്‍ മണല്‍ ഇറക്കുമതി ചെയ്യുന്നു. ദുബയിലെ ബുര്‍ജ് ഖലീഫ എന്ന കൂറ്റന്‍ കെട്ടിടം നിര്‍മിക്കാന്‍ മണല്‍ കൊണ്ടുവന്നത് വിദൂരസ്ഥമായ ആസ്‌ത്രേലിയയില്‍ നിന്നാണ്.
Next Story

RELATED STORIES

Share it