kozhikode local

മണല്‍ ലോറി കത്തിനശിച്ചു

കോഴിക്കോട്: നല്ലളം പോലിസ് സ്‌റ്റേഷന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ട മണല്‍ കയറ്റിയ മിനി ലോറിക്ക് തീപിടിച്ചു. ഇന്നലെ രാവിലെ 11.35ഓടെയായിരുന്നു സംഭവം. ലോറി ഭാഗികമായി കത്തി നശിച്ചു. മീഞ്ചന്ത അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ സി കെ ബഷീറിന്റെ നേതൃത്വത്തില്‍ രണ്ട് യൂനിറ്റ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അനധികൃതമായി മണല്‍ കടത്തിയ നിരവധി ലോറികള്‍ പോലിസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കിലും തക്ക സമയത്ത് ഫയര്‍ സര്‍വീസ് സംഘമെത്തിയതിനാല്‍ തീപടരുന്നത് തടയാന്‍ കഴിഞ്ഞു.
Next Story

RELATED STORIES

Share it