kasaragod local

മണല്‍ മാഫിയകള്‍ പിടിമുറുക്കുന്നു; ദിവസേന കടത്തുന്നത് 200ലധികം ലോഡ്

മഞ്ചേശ്വരം: ഇടയ്ക്ക് നിലച്ചിരുന്ന അനധികൃത മണല്‍ കടത്ത് കുഞ്ചത്തൂര്‍ തൂമിനാടില്‍ വീണ്ടും സജീവമായി. ഈ ഭാഗത്ത് മണല്‍ മാഫിയകള്‍ പിടിമുറുക്കിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. പോലിസ് മണല്‍ മാഫിയകളുടെ കൂടെയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ആര്‍ടിഒ അധികൃതര വെട്ടിച്ച് രാത്രി 11 മുതല്‍ പുലര്‍ച്ചെ ആറ് വരെയാണ് ലോറികളില്‍ മണല്‍ കടത്തുന്നത്. മണല്‍ കടത്തുന്നതിന് എക്‌സ്‌കോര്‍ട്ട് ഉണ്ട്. മറ്റു വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരെ ഇവര്‍ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. കഴിഞ്ഞ ദിവസം മണല്‍ കടത്തുന്നതിനിടയില്‍ കുഞ്ചത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ബോര്‍ഡ് ലോറിയിടിച്ച് തകര്‍ന്നിരുന്നു.
തുമിനാട് പദവ് റോഡിലൂടെ അമിതമായി മണല്‍ കയറ്റി ടിപ്പര്‍ ലോറികള്‍ പോകുന്നതിനാല്‍ ഇപ്പോള്‍ തകര്‍ന്നിരിക്കുകയാണ്. കെദംപാടി മുതല്‍ കുഞ്ചത്തൂര്‍ വരെയുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കര്‍ണാടക അതിര്‍ത്തികളില്‍ നിന്നും ശേഖരിക്കുന്ന മണല്‍ ലോറികളില്‍ കൊണ്ടുവന്ന് സൂക്ഷിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് റോഡ് തകര്‍ന്നതിന്റെ പേരില്‍ സമരം നടത്തിയ ചിലര്‍ ഇപ്പോള്‍ മണല്‍ മാഫിയകള്‍ക്കൊപ്പമാണെന്നും നാട്ടുകാര്‍ പറഞ്ഞു. മണല്‍ മാഫിയകളെ നിലക്കുനിര്‍ത്താന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
Next Story

RELATED STORIES

Share it